KollywoodLatest NewsNEWS

പെൺകുട്ടികൾ മാത്രമല്ല ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടാറുള്ളതായി പലരും ചിന്തിക്കാറില്ലെന്ന് ഗായിക ചിന്മയി

ല്ലാ സ്ത്രീകളും ഏതെങ്കിലും വിധത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാകാറുണ്ട്.തങ്ങള്‍ അനുഭവിച്ച നെറികെട്ട പീഡനങ്ങള്‍ ഫേസ്ബുക്കിലൂടെ തുറന്നെഴുതാനുള്ള ചങ്കൂറ്റവും പലരും കാട്ടുന്നു. അത്തരം വേദനാജനകമായ അനുഭവങ്ങളാണ് ഗായിക ചിന്മയിയും പങ്കുവച്ചത്.അത്തരം

എട്ടാം വയസ്സിലാണ് താന്‍ ആദ്യമായി ലൈംഗികാതിക്രമത്തിന് വിധേയയാതെന്ന് ചിന്മയി പറയുന്നു. ഒരു റെക്കോഡിങ് സ്റ്റുഡിയോയില്‍ കിടന്നുറങ്ങമ്പോൾ ദൈവതുല്ല്യനായ, സെലിബ്രിറ്റിയായ ആളുടെ തണുത്ത കൈകള്‍ തന്‍റെ  ദേഹത്ത് അരിച്ചു നടന്നുവെന്ന് ചിന്മയി പറഞ്ഞു. അമ്മ ഇക്കാര്യം പരാതിപ്പെട്ടെങ്കിലും അയാള്‍ ഇപ്പോഴും ദൈവതുല്ല്യനായി തന്നെ, നല്ലൊരു നിലയില്‍ ജീവിച്ചുവരികയാണെന്ന് ചിന്മയി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എല്ലാവും സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച്‌ മാത്രമേ സംസാരിക്കാറുള്ളൂ. എന്നാല്‍, ആണ്‍കുട്ടികളും ഇതുപോലെ തന്നെ ബസ്സുകളിലും മറ്റും പീഡനങ്ങള്‍ക്ക് വിധേയരാവാറുണ്ട്. പഠിക്കുമ്പോഴാണ് താന്‍ ഈ സത്യം മനസ്സിലാക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഉറക്കെ കരഞ്ഞാല്‍ പീഡിപ്പിച്ചവരെ ആളുകള്‍ കൈകാര്യം ചെയ്യും.പക്ഷ, ആണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണ്. തന്‍റെ  എഫ്.ബി സുഹൃത്തുക്കളായ പല ആണുങ്ങളും മീ റ്റു ഷാഷ്ടാഗ് ഇടുന്നുണ്ട്. ഇതിന് ചെറിയ ധൈര്യം പോര. പെണ്ണുങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഒരുപാട് പേരുണ്ടാകും. ആണുങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമുണ്ടാവില്ല.

കുട്ടികള്‍ക്ക് സുരക്ഷിതമായി വളര്‍ന്നുവരാനുള്ള ഒരു സാഹചര്യം നമ്മള്‍ ഒരുക്കണം. കുടുംബത്തിലെ ബാലപീഡകരെയും ലൈംഗികാതിക്രമങ്ങള്‍ കാട്ടുന്നവരെയും പുറത്താക്കുന്നതില്‍ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല-ചിന്മയി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button