CinemaFilm ArticlesLatest NewsMollywoodMovie GossipsWOODs

മോഹന്‍ലാല്‍ സാഹസികനാണ്, പക്ഷേ ആനയോടുള്ള അഭ്യാസത്തിനു താത്പര്യമില്ല..!

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ്. ആനപാപ്പാന്‍ ആയാണ് ചിത്രത്തില്‍ ലാല്‍ എത്തുന്നതെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് സംവിധായകന്‍ ഭദ്രന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആനയുമായുള്ള ചിത്രങ്ങള്‍ക്ക് മോഹന്‍ലാലിന് താത്പര്യമില്ലെന്നാണ് വാര്‍ത്ത. സ്ഫടികത്തില്‍ മോഹന്‍ലാലിനെ ആനപ്പുറത്ത് കയറ്റിയത് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഇനിയും അത് ചെയ്യില്ല, ഭദ്രന്‍ പറയുന്നു.

മലയാള സിനിമയില്‍ ആണത്തത്തിന്റെ ആള്‍ രൂപമായ മോഹന്‍ലാലിന്റെ ഹിറ്റ്‌ ഡയലോഗുകള്‍ നോക്കിയാല്‍ ആനയെ കാണാം. എന്നാല്‍ താരത്തിനു ആനയെ പേടിയാണെന്നാണ് ഗോസിപ്പ്. ഇടഞ്ഞ കൊമ്പന്റെ കൃഷ്ണ മണിയില്‍ തോട്ടികയറ്റി കളിയ്ക്കല്ലേ….ഇങ്ങനെയുള്ള തകര്‍പ്പന്‍ ഡയലോഗുകളൊക്കെ കാച്ചിയിട്ടുണ്ടെങ്കിലും ഇടയാത്ത കൊമ്പന്റെയരികില്‍ പോലും നില്‍ക്കാന്‍ താത്പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍ എന്ന് സംവിധായകന്‍ ഷാജി കൈലാസ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

മലയാള സിനിമയുടെ ഇതുവരെയുള ചരിത്രം പരിശോധിച്ചാല്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ വെളിത്തിരയില്‍ അനശ്വരമാക്കിയ മോഹന്‍ലാലിന്റെ ”ആന” ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അനിലിന്റെ ‘അടിവേരുകള്‍’ പോലുള്ള സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആനയും മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമകള്‍ ഇല്ല എന്ന് തന്നെ പറയാം. ആനയുമായി ബന്ധപ്പെട്ട് ഒരു ഉടമയുടെയോ പാപ്പാന്റെയോ കഥ പറഞ്ഞുതുടങ്ങിയാല്‍ തനിക്കു താത്പര്യമില്ലെന്ന മറുപടിയാണ് ലാലിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക. കാരണം ആനയുമായി ഇണങ്ങാന്‍ ലാലിന് കഴിയുന്നില്ല. അതാണ് ഇത്തരം സിനിമകളോട് മോഹന്‍ലാല്‍ മുഖം തിരിയ്ക്കുന്നതെന്ന് ഷാജി കൈലാസ് പറയുന്നു.

”ആനയെ എപ്പോഴും അടുത്ത് കാണാനാണ് എന്നും ജനത്തിനിഷ്ടം. എന്നാല്‍ ലാലിന്റെ കാര്യം നേരെ മറിച്ചാണ്. ഇത്തിരി അകന്നു നിന്നു മാത്രമേ ലാല്‍ ഇപ്പോഴും ആനയെ എന്നും നോക്കൂ. ആനയുമായി ചങ്ങാത്തം കൂടാന്‍ നടന്‍ താത്പര്യം കാണിയ്ക്കാറില്ല. ആനയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ അകന്നു നില്‍ക്കാനാണ് ലാല്‍ ശ്രമിയ്ക്കാറുള്ളത്. സിനിമ രംഗത്തുള്ള പലര്‍ക്കും ഈ രഹസ്യം പരസ്യമാണ്. ആനയുടെ കണ്ണുകള്‍ ചെറുതാണെങ്കിലും നോട്ടത്തിന്റെ ശക്തി അപാരമാണ്. പലപ്പോഴും ആനയുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലാല്‍ തന്നെ മറഞ്ഞുനിന്നിട്ടുണ്ട്” ഷാജി പറയുന്നു.

തന്റെ നരസിംഹം, ആറാംതമ്പുരാന്‍ തുടങ്ങിയ സിനിമകളില്‍ ലാലും ആനയും ഒന്നിച്ചുള്ള രംഗങ്ങളുണ്ട്. ഇതിലൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആനപ്പുറത്തു കയറിയിരുന്ന ലാലിനെ താഴെ വീഴിയ്ക്കാന്‍ ആന ശ്രമം നടത്തിയിട്ടുണ്ട്. ഭദ്രന്റെ സ്‌ഫടികം എന്ന ചിത്രത്തിലെ ഒരു പാട്ടു സീനിൽ ആനപ്പുറത്തു നിന്നും താഴോട്ട് ചാടിയ ലാലിന്റെ കാലിൽ കല്ല് തുളഞ്ഞു കയറിയ സംഭവം അക്കാലത്തു വലിയ വാർത്തയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button