ബോളിവുഡിലെ സൂപ്പർ താരം അക്ഷയ് കുമാർ ആരുടെയും പിൻബലത്തോടെയല്ല സിനിമയിൽ എത്തിയത്.ബോളിവുഡിൽ ഇന്നു കാണുന്ന സാമ്രാജ്യവും പുരസ്‌കാരങ്ങളുമൊന്നും അദ്ദേഹം വേഗത്തിൽ നേടിയെടുത്തതല്ല. വേദന നിറഞ്ഞ, കഠിനമായ പ്രയത്നമുണ്ട് ഈ നേട്ടങ്ങള്‍ക്കു പിറകില്‍.
സിനിമയിൽ എത്തുന്നതിനുമുമ്പ് ബാങ്കോക്കില്‍ ഒരു ചെറിയ റെസ്റ്റോറന്റില്‍ വെയ്റ്റര്‍ കം കുക്ക് ആയി അക്ഷയ് ജോലി ചെയ്തിട്ടുണ്ട്.സ്വന്തം ദൃഢനിശ്ചയം കൊണ്ടാണ് ഈ നിലയിൽ ഇന്ന് നിൽക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ എത്തി പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുന്ന കാലത്ത് ക്രൂരമായി തന്നെ അപമാനിച്ച ഒരു ബസ് കണ്ടക്ടറോടുള്ള പ്രതികാരമായിരുന്നു അത്.
ആ സംഭവം താരം വിവരിക്കുന്നതിങ്ങനെ, ബോളിവുഡില്‍ എത്തിപ്പെടാന്‍ പരിശ്രമിക്കുന്ന സാധാരണക്കാരനായ രാജീവ് ഹരി ഓം ഭാട്ടിയയാണ്. അന്ന് ഞാന്‍ ബസില്‍ നില്‍ക്കുകയായിരുന്നു. കണ്ടക്ടര്‍ ഭയങ്കര ശബ്ദത്തില്‍ ‘പുദ്ദെ ചല്‍ പുദ്ദെ ചല്‍’ എന്ന് എന്നോട് ആക്രോശിച്ചുകൊണ്ടിരുന്നു. ഞാനൊന്നും മിണ്ടാതെ ബസിന്‍റെ ഇടനാഴിയില്‍ നിന്നിടത്തു തന്നെ നിന്നു.അത് കണ്ട് അയാള്‍ക്ക് ദേഷ്യം പിടിച്ചു. ഞാനന്ന് മുംബൈയില്‍ പുതിയ ആളാണ്. മറാത്തി അറിയില്ല. അയാള്‍ മറ്റാരോടോ ആണ് പറയുന്നതെന്നാണ് ഞാന്‍ ധരിച്ചത്.അന്ന് അയാള്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.
‘പുദ്ദെ ചലാ രെ’ എന്നാല്‍ ‘മുന്നോട്ട് നീങ്ങ്’എന്നാണ് അര്‍ഥമെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.ബസിൽ ഉണ്ടായ പരിഹാസം സഹിക്കാൻ കഴിഞ്ഞില്ല എന്നാൽ പിന്നീട് മറാത്തി പഠിക്കുക വാശിയായി തീർന്നു.അങ്ങനെ ഒരു മറാത്തി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ദൈവം തന്നു.ആ ഭാഷയോടുള്ള താത്പര്യം കൊണ്ടുതന്നെയാണ് 72 മൈല്‍സ് ഇ കെ പ്രവാസ് എന്ന ചിത്രം നിര്‍മിക്കാന്‍ കാരണം. ലോകത്താകമാനം ചലച്ചിത്ര മേളകളില്‍ പ്രശംസ നേടിയ ചിത്രമായിരുന്നു അത്-അക്ഷയ് കുമാര്‍ പറഞ്ഞു.
Post Your Comments