ഹോളിവുഡിലെ മിന്നും താരങ്ങളും മികച്ച ദമ്പതികളുമായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും സൗഹൃദം അതെ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു താരങ്ങള്‍. എന്നാല്‍ അതില്‍ വീണ്ടും വിള്ളല്‍ വീണുവെന്നു ഗോസിപ്പ്. കാരണം മറ്റൊരു നടിയാണെന്നും വാര്‍ത്ത.
ആഞ്ജലീന ജോളിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയയായ നടിയാണ് എല്ല പേണല്‍. 2014ല്‍ പുറത്തിറങ്ങിയ മാലിഫിസന്റിലാണ് എല്ല ആഞ്ജലീനയുടെ ചെറുപ്പകാലം എല്ല അവതരിപ്പിച്ചത്. എന്നാല്‍, ഇന്ന് എല്ല വാര്‍ത്തകളില്‍ നിറയുന്നത് ആഞ്ജലീനയുടെ മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള സൗഹൃദത്തിന്റെ പേരിലാണ്. ബ്രാഡ് പിറ്റും എല്ലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ സജീവമാണ് ഹോളിവുഡില്‍. ഇന്‍ ടച്ച് എന്ന ടാബ്ലോയിഡാണ് ഈ ഗോസിപ്പിന് തുടക്കമിട്ടത്.
തന്റെ ചെറുപ്പകാലം അവതരിപ്പിച്ച ഒരു നടിയുമായി ബ്രാഡ് പിറ്റ് ചുറ്റിക്കറങ്ങുന്നത് ആഞ്ജലീനയെ ചൊടിപ്പിച്ചുവെന്നാണ് ഹോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ പതിനാറുകാരനായ മകന്‍ മാഡോക്സുമായി അഞ്ചു വയസ്സിന്റെ വ്യത്യാസം മാത്രമാണ് എല്ലയ്ക്കുള്ളതെന്നും ആഞ്ജലീന പറഞ്ഞതായി അവരോട് അടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു. അതോടെ അമ്പത്തിയാറുകാരനായ ബ്രാഡ് പിറ്റ് ഒരു ഇരുപത്തിയൊന്നുകാരിയെ പ്രണയിക്കുന്നതില്‍ പലരും വിമര്‍ശനമുന്നയിച്ചു തുടങ്ങി.
മിസ് പെരെഗ്രിന്‍സ് ഹോം ഫോര്‍ പെക്യൂലിയര്‍ ചില്‍ഡ്രന്‍ എന്ന ചിത്രത്തിലെ മികവുറ്റ പ്രകടനം കണ്ടതിനുശേഷമാണ് ബ്രാഡ് പിറ്റ് എല്ലയില്‍ ആകൃഷ്ടനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം പ്ലാന്‍ ബിയില്‍ താന്‍ നിര്‍മിക്കുന്ന സ്വീറ്റ്ബിറ്ററില്‍ നായികയാക്കുകയും ചെയ്തു എല്ലയെ. ഈ ചിത്രത്തിനുവേണ്ടി എല്ലയ്ക്ക് അഭിനയ പരിശീലനം നല്‍കുന്ന തിരക്കിലാണ് ബ്രാഡ് പിറ്റെന്നും ശ്രുതിയുണ്ട്. എന്നാല്‍, തന്നേക്കാള്‍ 32 വയസ്സ് കൂടുതലുള്ള ബ്രാഡ് പിറ്റുമായുള്ള ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത പാടെ തള്ളിക്കളയുകയാണ് എല്ല. ഇത് പൂര്‍ണമായും കെട്ടിച്ചമച്ച ഒരു കഥയാണ്-എല്ല പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments