ഫ്രാന്‍സിലെ ചലച്ചിത്ര ഇതിഹാസം ഡാനിയേലാ ദാറ്യൂക്സ് വിടവാങ്ങി. നൂറു വയസ്സായിരുന്നു. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രൂപഭംഗിയും അഭിനയമികവും കൊണ്ട് 1930കളില്‍ അവര്‍ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നായികയുടെ ജീവിതം ഒരു സിനിമാക്കഥപോലെ വെല്ലുവിളി നിറഞ്ഞതായിരുന്നു. നാസികള്‍ക്കുവേണ്ടി അഭിനയിക്കുന്നുവെന്ന പ്രതിച്ഛായ വന്നതോടെ സമൂഹത്തില്‍ ശത്രുവിന്റെ സഹകാരി എന്ന മുദ്ര പതിഞ്ഞു. അതോടെ ജീവിതത്തിലും ഇവര്‍ ഒറ്റപ്പെട്ടു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു ജീവിച്ച ഇവര്‍ വ്യാജപേരില്‍ ഒളിവുജീവിതം നടത്തേണ്ടി വന്നു
ജര്‍മനിയുടെ പിന്തുണയോടെ നടത്തുന്ന ചലച്ചിത്ര സ്റ്റുഡിയോയില്‍നിന്ന് വിട്ട് ഇവര്‍ വ്യാജപേരില്‍ ഒളിവുജീവിതം തുടര്‍ന്നു. മൂന്നു വര്‍ഷത്തിനുശേഷം സിനിമ ലോകത്തേക്ക് തിരിച്ചുവന്ന അവര്‍ മാക്സ് ഒാഫല്സ്, ലാ റോന്‍ഡെ, മാഡം ഡി റൂയ് ബ്ലാസ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവെച്ചു. കഴിഞ്ഞ എട്ടുവര്ഷത്തിനപ്പുറംവരെ 140ലേറെ സിനിമകളിലും ടെലിവിഷന്‍ നാടകങ്ങളിലും അവര്‍ വേഷമിട്ടു.
Post Your Comments