CinemaGeneralHollywoodLatest NewsNEWSWOODsWorld Cinemas

ഒ​ളി​വു​ജീ​വി​തം നടത്തേണ്ടി വന്ന നടി വി​ട​വാ​ങ്ങി

ഫ്രാ​ന്‍​സി​ലെ ച​ല​ച്ചി​ത്ര ഇ​തി​ഹാ​സം ഡാ​നി​യേ​ലാ ദാ​റ്യൂ​ക്​​സ് വി​ട​വാ​ങ്ങി. നൂറു വയസ്സായിരുന്നു. പാ​രി​സി​​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രൂ​പ​ഭം​ഗി​യും അ​ഭി​ന​യ​മി​ക​വും ​കൊണ്ട്​ 1930ക​ളി​ല്‍ അ​വ​ര്‍ അ​ന്ത​ര്‍​ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റിയ നായികയുടെ ജീവിതം ഒരു സിനിമാക്കഥപോലെ വെല്ലുവിളി നിറഞ്ഞതായിരുന്നു. നാ​സി​ക​ള്‍​ക്കു​വേ​ണ്ടി അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന പ്ര​തി​ച്ഛാ​യ വ​ന്ന​തോ​ടെ സമൂഹത്തില്‍ ശ​​ത്രു​വി​​ന്റെ സ​ഹ​കാ​രി എ​ന്ന മു​​ദ്ര പ​തി​ഞ്ഞു. അതോടെ ജീവിതത്തിലും ഇവര്‍ ഒറ്റപ്പെട്ടു. ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞു ജീവിച്ച ഇവര്‍ വ്യാ​ജ​പേ​രി​ല്‍ ഒ​ളി​വു​ജീ​വി​തം നടത്തേണ്ടി വന്നു

ജ​ര്‍​മ​നി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ത്തു​ന്ന ച​ല​ച്ചി​ത്ര സ്​​റ്റു​ഡി​യോ​യി​ല്‍​നി​ന്ന്​ വി​ട്ട്​ ഇ​വ​ര്‍ വ്യാ​ജ​പേ​രി​ല്‍ ഒ​ളി​വു​ജീ​വി​തം തു​ട​ര്‍​ന്നു. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ശേ​ഷം സി​നി​മ ലോ​ക​ത്തേ​ക്ക്​ തി​രി​ച്ചു​വ​ന്ന അ​വ​ര്‍ മാ​ക്​​സ്​ ഒാ​ഫ​ല്‍​സ്, ലാ ​റോ​ന്‍​ഡെ, മാ​ഡം ഡി ​റൂ​യ്​ ബ്ലാ​സ്​ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ ​മി​ക​ച്ച അ​ഭി​ന​യം കാ​ഴ്​​ച​വെ​ച്ചു. ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​ത്തി​ന​പ്പു​റം​വ​രെ 140ലേ​റെ സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ന്‍ നാ​ട​ക​ങ്ങ​ളി​ലും അ​വ​ര്‍ വേ​ഷ​മി​ട്ടു.

shortlink

Related Articles

Post Your Comments


Back to top button