![](/movie/wp-content/uploads/2017/10/padmakumar-jayaram6.jpg.image_.784.410.jpg)
വിജയ് ചിത്രമായ മെർസലിന് വൻ വരവേൽപ്പാണ് കേരളത്തിൽ ലഭിക്കുന്നത്.തമിഴ് ചിത്രങ്ങളുടെ വരവിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മലയാള ചിത്രങ്ങളും ഏറെയാണ്.ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങൾക്ക് പോലും തമിഴ് റിലീസുകൾ വെല്ലുവിളിയാകാറുള്ള സ്ഥിതി വിശേഷമാണ് പൊതുവായി കാണപ്പെടുന്നത്.എന്നാൽ മറ്റു ഭാഷ ചിത്രങ്ങളുടെ വരവിനെ ഭയക്കാതെ സ്വന്തം ചിത്രങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കുന്ന സംവിധായകരും ഇവിടെയുണ്ട്.
സമുദ്രക്കനിയുടെ അപ്പ എന്ന തമിഴ് ചിത്രത്തിനെ റീമേക്ക് ആണ് ആകാശമിട്ടായി.ആദ്യമായി സമുദ്രക്കനി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായ എം പദ്മകുമാറിന് പറയാനുള്ളതും തന്റെ ചിത്രത്തിൽ അർപ്പിച്ചിച്ചിട്ടുള്ള വിശ്വാസത്തെക്കുറിച്ചാണ്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആശങ്കകൾ ഏതുമില്ലാതെ തന്റെ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
മെർസൽ പോലുള്ള വൻ റിലീസ്ചിത്രങ്ങളുമായി തന്റെ ചെറിയ ചിത്രത്തെ സാമ്യപ്പെടുത്താൻ കഴിയില്ലെന്നും മാത്രമല്ല മെർസലിനെ അപേക്ഷിച്ച് നോക്കുമ്പോൾ തന്റെ ചിത്രം വളരെ കുറച്ച് തീയറ്ററുകളിൽ മാത്രമേ പ്രദർശനത്തിന് എത്തുന്നുള്ളു എന്നും അദ്ദേഹം പറയുന്നു.അതുകൊണ്ട് തന്നെ ഒരു മത്സരം എന്ന ആശയത്തിന് ഇവിടെ പ്രസക്തിയില്ലെന്നും ബോക്സ് ഓഫീസിൽ ഹിറ്റ് അല്ല ആകാശമിട്ടായി പോലുള്ള ഒരു ചിത്രം ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികൾ, തന്റെ കുട്ടിയെ തല്ലിപഠിപ്പിച്ചാണെങ്കിലും ഒന്നാമനാക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ, കച്ചവടലാഭം മാത്രം ലക്ഷ്യമിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതൊക്കെയാണ് ആകാശമിട്ടായി ചർച്ച ചെയ്യുന്ന വിഷയങ്ങൾ.അതുകൊണ്ട് തന്നെ തന്റെ ചിത്രത്തിലെ സന്ദേശങ്ങൾ പ്രേക്ഷകരുടെ ഉള്ളിൽ തങ്ങി നിൽക്കുന്നവയാകണം എന്നതിലുപരി മറ്റു മത്സര ചിന്തകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments