അഴിമതിക്കെതിരെ പോരാടുന്ന കഥാപാത്രമായി കമല്ഹാസന് തകര്‍ത്തഭിനയിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇന്ത്യൻ വീണ്ടുമെത്തുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.സിനിമ ജീവിതത്തിലെ കമലിന്റെ അവസാന ചിത്രമാണിതെന്നും ഇതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലെയ്ക്ക് പ്രവേശിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.ഇപ്പോൾ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് താരം.
ചിത്രത്തില്‍ ഒരു യോദ്ധാവിനെപ്പോലെ ഉറച്ച മാംസപേശികളുള്ള നായകകഥാപാത്രമാകാനായി ദിവസവും ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയാണ് ഇപ്പോള്‍ കമല്‍. യു എസില്‍ നിന്ന് എത്തിയിട്ടുള്ള ട്രെയിനറാണ് കമലിനെ വര്‍ക്കൌട്ട് ചെയ്യാന്‍ സഹായിക്കുന്നത്.
തെലുങ്കിലെ വമ്പൻ നിര്‍മ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത്. 200 കോടിക്ക് മുകളില്‍ ബജറ്റുള്ള ഒരു സിനിമയായിരിക്കും ഇന്ത്യന്‍ 2. എ ആര് റഹ്മാന്, സാബു സിറിള്‍, പീറ്റര്‍ ഹെയ്ന്, രവിവര്മന് തുടങ്ങിയ പ്രമുഖര്‍ ഇന്ത്യന്‍ 2 പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രജനികാന്തിനെ നായകനാക്കി എന്തിരന്റെ രണ്ടാം ഭാഗമായ ‘2.0’ സംവിധാനം ചെയ്തുവരുന്ന ഷങ്കര്‍ ആ സിനിമ പൂര്‍ത്തിയായതിന് ശേഷം പൂര്‍ണമായും ഇന്ത്യന്‍ 2ന്റെ ജോലികളിലേക്ക് കടക്കും. ‘ഇന്ത്യന്‍’ വന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
Post Your Comments