BollywoodCinemaMollywood

മീ ടൂ ഹാഷ് ടാഗിനെതിരെ ആദ്യ പെൺശബ്ദം

സ്ത്രീ പീഡനത്തിന് എതിരായ മീ ടു ഹാഷ് ടാഗ് ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇതിനെതിരെ രംഗത്ത് എത്തിരിക്കുകയാണു ബോളിവുഡ് നടി ടിസ്ക ചോപ്രാ. മമ്മൂട്ടിയുടെ മായബസാര്‍, ആസിഫ് അലിയുടെ നിര്‍ണ്ണായകം എന്നി ചിങ്ങ്രളിലൂടെ ഇവര്‍ മലായാളികള്‍ക്ക് സുപരിചിതയാണ്.മി ടൂ ഹാഷ് ടാഗിനെതിരെ പ്രതികരിക്കുന്ന ആദ്യ പെൺശബ്ദമാണ്‌ ടിസ്കയുടേത്.

‘ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. ആദ്യം നമ്മള്‍ നമ്മളെ തന്നെ സംരക്ഷിക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ സ്വയം ചെന്നു പെടരുത്. സ്ത്രീകള്‍ ഇല്ല എന്ന് പറയുംതോറും കാര്യങ്ങള്‍ നടക്കില്ലെന്ന് പുരുഷന്മാര്‍ക്ക് ബോധ്യം വരും. ഒരു പെണ്ണില്‍ നിന്ന് സമ്മതം ലഭിച്ചുതുടങ്ങില്‍ ഒരാളില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഇത് ലഭിക്കുമെന്ന പ്രതീക്ഷ ആണുങ്ങള്‍ക്കുണ്ടാകും. ഞാന്‍ അവളെ എടുത്തോളാം, ഇവളെ എടുത്തോളാം എന്നൊരു പ്രതീക്ഷയും അവര്‍ക്കുണ്ടാവും. ആണുങ്ങള്‍ക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. ഒന്നും നടക്കില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടാവണം. മുപ്പത് കൊല്ലം കൊണ്ട് ഒരാള്‍ ഒരു വേട്ടക്കാരനാവുന്നതാണ് ഹോളിവുഡില്‍ നമ്മള്‍ കണ്ടത്. ആളുകള്‍ ചാന്‍സ് തരൂ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെങ്ങനെ അപകടകരമാകും. എല്ലാം നിങ്ങള്‍ ഇല്ല എന്ന് പറയുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാന്‍ അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങള്‍ ഇല്ല എന്നു പറയുന്നത്. നിങ്ങളുടെ കരിയറിനെ ഒരു തുലാസിലാക്കാന്‍ അനുവദിക്കരുത്. കഠിനാധ്വാനം നടത്തി അഭിനയിക്കുക. നല്ലൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ കുറച്ച്‌ അധികം സമയമെടുത്താലും സാരമില്ല. കുറുക്കുവഴിയെടുക്കരുത്.’

shortlink

Related Articles

Post Your Comments


Back to top button