CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

കാറിന്റെ ചില്ല് പൊട്ടിച്ചിട്ടും ദേഷ്യം തീര്‍ന്നില്ല; കോളറില്‍ കുത്തിപ്പിടിച്ച് രണ്ട് ഡയലോഗു കൂടി പറഞ്ഞിട്ടാണ് പോന്നത്; വാണി വിശ്വനാഥ്‌

മലയാള സിനിമയില്‍ ആക്ഷന്‍ ഹീറോകള്‍ നിരവധിയാണ്. എന്നാല്‍ ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ധാരാളമുണ്ടായിരുന്നെങ്കിലും ആക്ഷന്‍ ഹീറോയിനുകളുടെ അഭാവം മലയാള സിനിമാലോകത്തുണ്ടായിരുന്നു. അതിനൊരു മാറ്റം വരുത്തിയ നായികയാണ് വാണി വിശ്വനാഥ്‌. നാണം കുണുങ്ങി നായികമാരില്‍ നിന്നും വ്യത്യസ്തമായി നായകന്‍റെ മുഖത്ത് നോക്കി ദേഷ്യത്തോടെ, തന്റെടത്തോടെ സംസാരിക്കുകയും കുടുംബത്തെ നശിപ്പിച്ചവരെ വേരോടെ പിഴുതെറിയാന്‍ കച്ചകെട്ടിയ നായികയായി വാണി വിശ്വനാഥ്‌ മാറി.

ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ വാണി തിളങ്ങി. ദി കിംഗ്, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ മറ്റൊരു നടിക്കുമില്ലാതിരുന്ന ആരാധക പിന്തുണയും വാണി നേടി. പിന്നീട് നടന്‍ ബാബുരാജുമായി വിവാഹിതയായ വാണി സിനിമയോട് വിട പറയുകയായിരുന്നു. എന്നാല്‍ സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും തന്റെ ആക്ഷന് ഒരു കുറവുമില്ലെന്നാണ് വാണി പറയുന്നത്. തന്റെ കഥാപാത്രങ്ങളെപോലെ തന്നെ തന്റേടത്തോടെ പ്രതിസന്ധികളേയും പ്രശ്നക്കാരേയും കൈകാര്യം ചെയ്യുന്ന സ്ത്രീ തന്നെയാണ് താനെന്നാണ് വാണി പറയുന്നത്. അങ്ങനെ ഒരാളെ കൈകാര്യം ചെയ്ത അനുഭവം പങ്കുവെക്കുകയാണ് വാണി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വാണി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘രാവിലെ നടക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഒരു കാര്‍ ചെറുതായി മുട്ടി. അബദ്ധത്തില്‍ പറ്റിയതാകുമെന്ന് കരുതി നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി ഡ്രൈവര്‍ ചിരിക്കുന്നു. തമിഴനായിരുന്നു. ദേഷ്യം കൊണ്ടു ഞാനവനെ തെറിവിളിച്ചു. കാറിന്റെ മിറര്‍ കൂടി തല്ലിപ്പൊട്ടിച്ചിട്ടേ കലിയടങ്ങിയുള്ളൂ. , ‘പൊമ്പിളകളെ റോഡില് പാക്കാതെ വീട്ടില് പാറ്’ എന്ന് അന്നവന്റെ കോളറിനു കുത്തിപ്പിടിച്ചു പറഞ്ഞുവെന്നും നടി പറയുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കവെയാണ് തനിക്കുണ്ടായ അനുഭവം വാണി തുറന്നു പറഞ്ഞത്. അവള്‍ ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും ഇതുപോലെന്തെങ്കിലുമുണ്ടായാല്‍ ധൈര്യത്തോടെ പ്രതികരിക്കണമെന്ന് മോളോടും പറഞ്ഞു കൊടുക്കാറുണ്ടെന്നും വാണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button