തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രവുമായി മമ്മൂട്ടി എത്തുകയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന് മാമാങ്കം എന്നാണു പേരിട്ടിരിക്കുന്നത്. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതനായ സജീവ് പിള്ളയാണ്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ്.
എന്നാല്‍ ഇതേ പേരില്‍ ഒരു ചിത്രം ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ടൈറ്റില്‍ മമ്മൂട്ടി ചിത്രത്തിന് ലഭിക്കാന്‍ ആദ്യ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുടെ അനുവാദം അത്യാവശ്യമാണ്. എന്നാല്‍ ആ കടമ്പ വളരെ ഈസിയായി കടന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
നിത്യഹരിത നായകന്‍ പ്രേം നസീറിനെ നായകനാക്കി നവോദയ അപ്പച്ചന്‍ ഒരുക്കിയ ചിത്രമാണ് മാമാങ്കം. 1979ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ രചന ഗോവിന്ദന്‍ കുട്ടിയായിരുന്നു. നവോദയ അപ്പച്ചന്‍ തന്നെ നിര്‍മ്മാണവും സംവിധാനംവും ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു. അക്കാലത്തെ തിളങ്ങുന്ന താരങ്ങളായിരുന്ന ജയന്‍, എം എന്‍ നമ്പ്യാര്‍, ബാലന്‍ കെ നായര്‍, അംബിക തുടങ്ങിയവര്‍ നസീറിനൊപ്പം ഈ ചിത്രത്തില്‍ അണിനിരന്നു.
നവോദയുടെ തലയൊടുപ്പ് ഉയര്‍ത്തിയ ചിത്രത്തിന്‍റെ ചിത്രം ആയതുകൊണ്ട് തന്നെ ആ ചിത്രത്തിന്‍റെ ടൈറ്റില്‍ അവര്‍ ഒരിക്കലും തരില്ലയെന്നായിരുന്നു കരുതിയത്. എന്നാല്‍ വളരെ സന്തോഷത്തോടെ ആ പേര് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. അതിലുള്ള പേപ്പറുകള്‍ നവോദയുടെ ചെലവില്‍ ശരിയാക്കി നല്‍കിയ സന്തോഷം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ നവോദയ ഒരു ഡിമാന്റ് കൂടി വച്ചിരിക്കുകയാണ്. നവോദയയുടെ സുവര്‍ണ്ണ ചിത്രമായ മാമാങ്കത്തോട് നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കണം പുതിയ മാമാങ്കം എന്നാണു നവോദയയുടെ ഡിമാന്റ്.
Post Your Comments