സിനിമാ ലോകത്ത് നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. നായികമാര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ പീഡിപ്പിച്ച ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗികാതിക്രമ കഥകളോട് പ്രതികരിച്ച് നടി പ്രിയങ്ക ചോപ്രയും. ഹോളിവുഡില്‍ ഒരു ഹാര്‍വി വെയ്ന്‍സ്റ്റീന്‍ മാത്രമല്ല ഉള്ളത്. ഒരുപാട് പേരുണ്ട്. ഹോളിവുഡില്‍ മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ എവിടെയും ആവര്‍ത്തിക്കപ്പെടുമെന്നും പ്രിയങ്ക പറയുന്നു. ഐശ്വര്യ റായ് അടക്കമുള്ള നടികള്‍ക്കെതിരെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബേവാച്ചിലെ നായിക കൂടിയായ പ്രിയങ്കയുടെ പ്രതികരണം.
” സെക്സല്ല, അധികാരമാണ് സിനിമാരംഗത്തെ പ്രധാന പ്രശ്നം. ഒരു സ്ത്രീയില്‍ നിന്ന് കവരാന്‍ കഴിയുക അവളുടെ തൊഴില്‍ മാത്രമാണ്. ചില വമ്പന്‍ പുരുഷ താരങ്ങള്‍ കാരണമാണ് വിനോദരംഗത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ തകരുന്നത്. അവരുടെ തൊഴിലും സ്വപ്ന റോളുകളുമെല്ലാം കവരുമെന്ന ഭീഷണിയിലാണ് ഈ സ്ത്രീകള്‍ കഴിയുന്നത്. നമ്മള്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു അനുഭവമാണ് ഇവിടെ. ഇത്തരം പേടികള്‍ എനിക്കുമുണ്ട്. എന്നാല്‍, തോല്‍വിയെക്കുറിച്ചുള്ള ഇൗയൊരു പേടിയാണ് രാത്രികളില്‍ എനിക്ക് കരുത്തു പകരുന്നത്. പ്രശ്നങ്ങളില്‍ എനിക്ക് പരിഹാരമാകുന്നതും ഇതാണ്. ഞാന്‍ എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാറില്ല. അതാണ് പരാജയങ്ങളില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം. സ്ത്രീകള്‍ അനുകമ്ബയുള്ളവരാണെങ്കിലും ശക്തരുമാണ്. ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള സവിശേഷതയാണ്. ഇതാണ് നമ്മുടെ കരുത്ത്. നിങ്ങള്‍ എങ്ങനെ വേഷം ധരിക്കണമെന്ന് പറയാനുള്ള അവകാശം മറ്റുള്ളവര്‍ക്ക് നല്‍കരുത്. നിങ്ങള്‍ സംസാരിച്ചുതുടങ്ങിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും” ഒരു ചാനല്‍ പരിപാടിയില്‍ പ്രിയങ്ക പറഞ്ഞു.
ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തിയ താരം ഇപ്പോള്‍ തിരക്കിലാണ്. എ കിഡ് ലൈക്ക് ജെയ്ഡ്, ഇസിന്റ് ഇറ്റ് റൊമാന്റിക് എന്നിവയാണ് പ്രിയങ്കയുടെ വരാനിരിക്കുന്ന ഹോളിവുഡ് പ്രോജക്ടുകള്‍.
Post Your Comments