GeneralNEWS

സുഹൃത്തിനെ പീഡിപ്പിച്ചയാളോട് നടി ചെയ്ത പ്രതികാരം ഇങ്ങനെ!

തന്റെ സുഹൃത്തായ ഹീതര്‍ റോബിന്‍സനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പഴയകാല നടി ഫിഷര്‍ ചെയ്തത് അത്യപൂര്‍വ്വമായ പ്രതികാരം. ഒരു മുന്നറിയിപ്പ് ആയിരുന്നു ഫിഷറിന്റെ പ്രതികാരം, പശുവിന്റെ നാവ് ചോക്ലേറ്റ് പൊതിയിലാക്കി പീഡകന് അയച്ചു കൊടുത്തായിരുന്നു ഫിഷറിന്‍റെ പ്രതികാരം. ഒപ്പം ഒരു കുറിപ്പും അതിനോട് ചേര്‍ത്തിരുന്നു. ‘മേലില്‍ എന്റെ സുഹൃത്തിനോടോ മറ്റേതെങ്കിലുമൊരു സ്ത്രീയോടോ ഇതാവര്‍ത്തിച്ചാല്‍, അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിങ്ങളുടെ നാവായിരിക്കും.’പതിനേഴ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്‍റെ പുതിയ കഥ വ്യക്തമാക്കുകയായിരുന്നു പീഡനത്തിനിരയായ ഹീത്തര്‍ റോബിന്‍സണ്‍. 94.9 മിക്‌സ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിന്‍സന്റെ വെളിപ്പെടുത്തല്‍.
2000ലാണ് താന്‍ പീഡനത്തിന് ഇരയായതെന്ന് ഹീതര്‍ വ്യക്തമാക്കി.

ഹീതറിന്റെ വാക്കുകളിലേക്ക്

“ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. മാനം പോകുമെന്ന ഭയം തന്നെ കാരണം. എനിക്ക് എന്നെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നി. എന്തോ ചെയ്‌തൊരു ചിന്തയായിരുന്നു എനിക്ക്. അയാള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ഞാന്‍ അപകടം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. അതുകൊണ്ട് ഏറെക്കാലം ഞാന്‍ മിണ്ടാതിരുന്നു. പിന്നീടാണ് ഫിഷറിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കൊരു ഇ മെയില്‍ ലഭിച്ചു. സോണി സ്റ്റുഡിയോയിലേയ്ക്ക് ആ നിര്‍മാതാവിന്റെ പേരില്‍ ഒരു മിഠായിപ്പെട്ടി അയച്ചിട്ടുണ്ടെന്നായിരുന്നു മെയില്‍”.

shortlink

Related Articles

Post Your Comments


Back to top button