താരങ്ങളുടെ വിശേഷങ്ങള്‍ ആരാധകര്‍ എന്നും ആഘോഷമാക്കറുണ്ട്. എന്നാല്‍ നടിമാരുടെ കാര്യം വരുമ്പോള്‍ ഗോസിപ്പുകളാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ മികച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് മൈഥിലി. സോഷ്യല്‍മീഡിയയിലെ ആക്രമണങ്ങളും പ്രണയ വിവാഹ ഗോസിപ്പുകളിലും നിറഞ്ഞു നിന്ന താരം അതിനെക്കുറിച്ചെല്ലാം പറയുന്നു.
സ്വര്‍ണ്ണകടത്ത്, നടി ആക്രമിക്കപ്പെട്ട സംഭവം തുടങ്ങി ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട നടിയാണ് മൈഥിലി. അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയക്കുരുക്കില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അശ്ലീല ചിത്രം പ്രചരിച്ചതുവരെയെത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി പ്രണയിച്ച ചെറുപ്പക്കാരന് പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ ഞാന്‍ തീര്‍ത്തും തകര്‍ന്നുവെന്നും ഒരു അഭിമുഖത്തില്‍ നടി പറയുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും തന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാളത്തിലെ ഒരു യുവനടിയെയും പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് സംശയമുനകള്‍ എനിക്ക് നേരെ തിരിഞ്ഞത്. എന്നാല്‍ തനിക്ക് അതില്‍ പങ്കില്ല. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ശാരീരിക പീഡനത്തേക്കാള്‍ ക്രൂരമാണ് കഴിഞ്ഞകുറേ നാളുകളായി താന്‍ അനുഭവിക്കുന്നതെന്നാണ് മൈഥിലി പറയുന്നു. എന്ത് നീതിയും നിയമവുമാണ് ഇവിടെയുള്ളതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ തനിക്കും ഒരു കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
പ്രണയ തകര്‍ച്ചയിലും പ്രശ്നങ്ങളിലും പെട്ട് വിഷമാവസ്ഥയില്‍ ഇരുന്നപ്പോഴാണ് വീട്ടുകാര്‍ നല്ലൊരു ബന്ധം കൊണ്ടുവന്നത്. പക്ഷെ, ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചു. ടി വി ചന്ദ്രന്റെ ചിത്രങ്ങളിലും ഈ കാലത്ത് അഭിനയിക്കാന്‍ കഴിഞ്ഞു. ഈ തിരക്കില്‍ വിവാഹമൊക്കെ മറന്നു. എങ്കിലും വിവാഹ സ്വപ്നങ്ങള്‍ ഇല്ലാതായില്ലെന്നും ഒരു കുടുംബം താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു.
Post Your Comments