CinemaMollywoodNEWS

പൃഥ്വിരാജ് ചിത്രം കര്‍ണ്ണനില്‍ നിന്നും പിന്മാറാനുണ്ടായ കാരണം വിശദീകരിച്ച് നിര്‍മ്മാതാവ്

കര്‍ണ്ണന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ ചുമതലയില്‍ നിന്നും വേണു കുന്നപള്ളി പിന്മാറിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിര്‍മ്മാതാവ് വേണു കുന്നപള്ളി പിന്മാറിയെങ്കിലും ചിത്രത്തിന് പുതിയ നിര്‍മ്മാതാവ് ആയെന്നും ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ചിത്രത്തിന്റെ സംവിധായകനായ ആര്‍എസ് വിമല്‍ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി ചിത്രം മാമാങ്കം നിര്‍മ്മിക്കുന്ന വേണു കര്‍ണ്ണനില്‍ നിന്നും പിന്മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എഴുപത് കോടി ബജറ്റിലാണ് കര്‍ണ്ണന്‍ ചെയ്യാനിരുന്നത്. പിന്നീടു പല മാധ്യമങ്ങളിലും 300 കോടിയാണ് ചിത്രത്തിന്റെ ചെലവു എന്ന് വാര്‍ത്ത വരികയും ചെയ്തു.ചിത്രം ലോഞ്ച് ചെയ്ത സമയത്ത് ഉണ്ടായിരുന്ന രൂപരേഖയില്‍ നിന്ന് മാറ്റം വന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ചെലവ് പ്രതീക്ഷിച്ചതിലും അധികമാകും എന്ന് തോന്നിയതിനാലാണ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നത്. സ്വപ്ന പദ്ധതിയായ കര്‍ണ്ണന്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button