കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് ജയറാം. സത്യന് അന്തിക്കാട് ചിത്രങ്ങളിലെ ആ നടന് ടച്ചുള്ള ജയറാമിനെ പ്രേക്ഷകര്‍ക്ക് തിരികെ നല്കാന് നാളെ സമുദ്രക്കനിയും കൂട്ടരും ആകാശ മിഠായിയുമായി എത്തുന്നു. സമുദ്രക്കനിയും പത്മകുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നാളെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. കെ ഗിരീഷ് കുമാര്‍ തിരക്കഥ എഴുതുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണചിത്രയുടെ ബാനറില്‍ സുബൈര്‍ ആണ്. ഇനിയ നായികയാകുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, സരയു എന്നിവരും മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്നു. മിടുക്കരായ ഒരുകൂട്ടം ബാലതാരങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആകാശ മിഠായി’.
Post Your Comments