ഷോൺ റോമിയുടെ സിനിമാപ്രവേശനം അപ്രതീക്ഷിതമായിരുന്നു.തിരഞ്ഞെടുത്തത് ഗീതുമോഹൻദാസും. കമ്മട്ടിപ്പാടത്തിലെ കഥപാത്രത്തെ ധൈര്യത്തോടെ ഒരു പുതുമുഖ നായികയുടെ കൈയ്യിൽ ഏൽപ്പിക്കുകയായിരുന്നു ഗീതു.കമ്മട്ടിപ്പാടത്തിലെ ദുൽഖറിന്റെ നായിക വീണ്ടുമെത്തുകയാണ് ഒരു ശക്തമായ കഥാപാത്രത്തിലൂടെ.
കാസര്‍കോഡിന്റെ സംസ്കാരവും കലാരൂപങ്ങളും പ്രകൃതിയും മറ്റും പശ്ചാത്തലമാക്കി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചന്ദ്രഗിരിയാണ് ഷോണിന്റെ രണ്ടാമത്തെ മലയാള ചിത്രം .ആദ്യത്തെ ചിത്രത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ഷോൺ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഒരു വീൽ ചെയർ കഥാപാത്രമായാണ് ഷോൺ എത്തുന്നത്. വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യമില്ലെങ്കിലും വളരെ പക്വതയുള്ള അറിവുള്ള കുട്ടിയാണ് ഷോണിന്റെ കഥാപാത്രം. എല്ലാ കാര്യങ്ങളിലും അവബോധമുള്ള സാമൂഹിത പ്രതിബദ്ധതയുള്ള ബ്ലോഗെഴുത്തുണ്ട് അവൾക്ക്.വീൽ ചെയറിലിരുന്നുള്ള അഭിനയമായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നും വീൽ ചെയർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പരിശീലിച്ചിരുന്നെന്നും ഷോൺ പറയുന്നു .
ഷോണിന്റെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടനും സംവിധായകനുമായ ലാൽ ആണ്.അച്ഛനും മകളുമായുള്ള സംഭാഷണങ്ങളും സീനുകളുമാണ് ചിത്രത്തിൽ കൂടുതലായുള്ളതെന്ന് ഷോൺ പറയുന്നു.വടക്കൻ കേരളത്തിലെ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്ന ചിത്രത്തിൽ തനിക്ക് കലയുമായി ബന്ധമില്ലെങ്കിലും അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കഥാപാത്രം കൂടിയാണ് തന്റേതെന്ന് ഷോൺ പറയുന്നു.ലാൽ എന്ന നടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതായി ഷോൺ പറയുന്നു.ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തിൽ അഭിനയത്തെക്കുറിച്ച് ഒന്നുമറിയാതെയാണ് എത്തിയതെങ്കിൽ തന്റെ ഈ രണ്ടാമത്തെ ചിത്രം ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചതായി ഷോൺ പറയു
Post Your Comments