
ബോളിവുഡിലെ വിവാദ സംവിധായകനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന നിരൂപകന്‍ കെ ആര്‍ കെ മോഹന്‍ലാലിനെ ചോട്ടാ ഭീം എന്നു വിളിച്ചു കളിയാക്കിയിരുന്നു. ദീപാവലി ദിനത്തിലാണു കെ.ആര്‍.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. ഇതിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.
റിലീസ് സിനിമകളുടെ നിരൂപണം റിലീസിനു മുമ്പേ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചാണ് കെ.ആര്‍.കെ കുപ്രദ്ധിയിലേക്കുയരുന്നത്.
Post Your Comments