മമ്മൂട്ടി ലോഹിതദാസ് കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രമാണ് തനിയാവര്‍ത്തനം. സിബി മലയില്‍ ഒരുക്കിയ ഈ ചിത്രം നൂറു ദിവസം നിറഞ്ഞോടി. നടനെന്ന നിലയില്‍ മമ്മൂട്ടിയുടെയും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിന്റെയും സംവിധായകന് എന്ന നിലയില്‍ സിബിയുടെയും ജീവിതത്തില്‍ നാഴിക കല്ലായി മാറിയ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇന്ന് ജീവിക്കാനായി ആലപ്പുഴയില്‍ ദോശമാവ് വിൽക്കുകയാണ്. നിര്‍മ്മാതാവ് നന്ദകുമാറാണ് വിതരണക്കാരുടെ ബഹളങ്ങള്‍ ഇല്ലാതെ ജീവിതം ഒറ്റയ്ക്ക് കെട്ടിപ്പെടുത്തുന്നത്. .
നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് നന്ദകുമാര്‍. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവിതത്തില്‍ നിര്‍മ്മാണവും വിതരണവും ഒറ്റയ്ക്ക് നടത്തുകയാണ് നന്ദകുമാര്‍.
സിനിമയില്‍ വിജയ പരാജയങ്ങള്‍ സ്വാഭാവികം. എന്നാല്‍ സാമ്പത്തിക ബാധ്യത ജീവിതം തന്നെ തകര്‍ത്തുകളയും. 2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. അതോടു കൂടി ജീവിക്കാനായി ദോശമാവ് കച്ചവടത്തിലേക്ക് തിരിഞ്ഞു. ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് ഇന്നദ്ദേഹം തുറന്നു പറയുന്നു.
Post Your Comments