CinemaMollywoodNEWS

ഈ ഭാഗ്യജോഡികളെ ഒരുമിച്ച് വീണ്ടും സ്ക്രീനില്‍ കാണാം!

തലയണമന്ത്രത്തിലെ സുലോചനയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല, ഭാര്യയുടെ തലയണ മന്ത്രത്തിനു ഇരയാകേണ്ടി വന്ന ശ്രീനിവാസന്റെ സുകുവെന്ന സുകുമാരനും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളില്‍ ഒന്നായിരുന്നു.ശ്രീനിവാസന്‍ എഴുതിയ തലയണമന്ത്രം എന്ന ചിത്രത്തിലെ ഉര്‍വശി-ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ രസകരമായ കെമിസ്ട്രി ആ സിനിമയ്ക്ക് നന്നായി പ്രയോജനം ചെയ്തിരുന്നു.

ശ്രീനിവാസന്‍- ഉര്‍വശി ഭാഗ്യജോഡികള്‍ ഒന്നിച്ച സത്യന്‍ അന്തിക്കാട് ചിത്രം പൊന്മുട്ടയിടുന്ന താറാവും പ്രേക്ഷകര്‍ കയ്യടിച്ചു സ്വീകരിച്ചവയാണ്. ഇവര്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തില്‍ നായകനായി എത്തുന്നത് വിനീത് ശ്രീനിവാസനാണ്. ‘അരവിന്ദന്റെ അതിഥികൾ’ എന്നാണ് ചിത്രത്തിന്റെ പേര്. എം മോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീനിവാസനും ഉര്‍വശിയും വീണ്ടും ബിഗ്‌സ്ക്രീനില്‍ ഒന്നിച്ചെത്തുമ്പോള്‍ നൊസ്റ്റാള്‍ജിയയിലേക്കുള്ള മലയാള സിനിമയുടെ മടക്കമാണ് പ്രേക്ഷകന് വീണ്ടും ആസ്വദിക്കാന്‍ കഴിയുക.

shortlink

Related Articles

Post Your Comments


Back to top button