ഓരോ വസ്തുവിന്റെയും വിപണി വിജയത്തിന് പരസ്യത്തിനു വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ താരമൂല്യമുള്ള വ്യക്തികളെ പരസ്യങ്ങളില്‍ അഭിനയിപ്പിക്കാനും അതിലൂടെ ആരാധകരെ ഈ വസ്തുക്കള്‍ ഉപയോഗിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു വിപണി തന്ത്രം നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നു. നടി നടന്മാരും ക്രിക്കറ്റ് താരങ്ങളും ദിവസേന പുത്തന്‍ പരസ്യങ്ങളിലൂടെ വന്നു നമ്മളെ ഇത് ഉപയോഗിക്കുവെന്നു പ്രേരിപ്പിക്കുന്നു. എന്നാല്‍ അത് ശരിയല്ലെന്നും താന്‍ ഉപയോഗിക്കാത്തതും ആവശ്യമില്ലാത്തതുമായ വസ്തുക്കളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി ബിപാഷ ബസു.
വന്‍തുക പ്രതിഫലം ലഭിക്കുമായിരുന്ന ഒരു ശീതള പാനിയ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാനുള്ള ഓഫറാണ് താരം നിരസിച്ചത്. അതിന്റെ കാരണവും താരം വെളിപ്പെടുത്തി ”ഞാന്‍ ഇത്തരം പാനിയങ്ങളൊന്നും ഉപയോഗിക്കാറില്ല. പിന്നെ ഞാന്‍ എങ്ങനെ ഇത് മറ്റുള്ളവരോട് ഉപയോഗിക്കാന്‍ പറയും. ഇതിന് പകരം ഫിറ്റ്നസിന്റെ പ്രാധാന്യത്തെ കുറിച്ചും ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്”-ബിപാഷ പറഞ്ഞു.
ബോളിവുഡില്‍ ഫിറ്റ്നസിന്റെ അനൗദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി അറിയപ്പെടുന്ന താരമായ ബിപാഷയുടെ ഫിറ്റ്നസ് ഡിവിഡികള്‍ ഏറെ പ്രശസ്തമാണ്.
Post Your Comments