ആമിറിനോട് കളിച്ച കെആര്‍കെയ്ക്ക് പണികിട്ടി!

ബോളിവുഡിലെ വിവാദനായകനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗഡ് സസ്പെന്‍റ് ചെയ്തു. കമാല്‍ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ബോളിവുഡ് താരം ആമിര്‍ ഖാന് എതിരായ പരാമര്‍ശമാണ് കെ.ആര്‍കെയ്ക്ക് വിനയായത്. അമീറിന്‍റെ പുതിയ സിനിമ സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്‍റെ നിരൂപണം താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഇവര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് കെആര്‍കെയുടെ ആരോപണം. ഇത് കൊണ്ടൊന്നും തന്നെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും കെആര്‍കെ വ്യക്തമാക്കി.

Share
Leave a Comment