മലയാള സിനിമയില്‍ ഹാസ്യതാരങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ടെങ്കിലും, ഓരോ സീസണിലും ഓരോ ഹിറ്റ് കോമേഡിയന്മാര് ഇത് വഴി സഞ്ചരിക്കാറുണ്ട്. അവര്‍ക്കിടയിലെ തമാശയുടെ മാര്‍ക്കറ്റ് കുറയുമ്പോള്‍ അവര്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാകുന്നതും പതിവാണ്. ജഗതി ശ്രീകുമാറിനെപ്പോലെയും, സലിം കുമാറിനെപ്പോലെയുമൊക്കെയുള്ള മികച്ച ആര്‍ട്ടിസ്റ്റുകള്‍ക്ക് അതൊരു പ്രശ്നമേയല്ലായിരുന്നു. അവര്‍ കാലാകാലങ്ങളായി നിന്ന് കരുത്തോടെ കോമഡി പറഞ്ഞു കൊണ്ടേയിരുന്നു ആര്‍ക്കും ഒരു മടിപ്പും തോന്നിയിരുന്നില്ല,
എന്നാല്‍ ഇപ്പോള്‍ കടന്നു വരുന്ന താരങ്ങളുടെ ആവര്‍ത്തന വിരസതയുള്ള ഫലിതങ്ങള്‍ പ്രേക്ഷകര്‍ മറന്നു തുടങ്ങാന്‍ ശീലിക്കുകയാണ്. സുരാജിന്റെ കോമഡി പ്രേക്ഷകന് മടുത്തു തുടങ്ങിയതോടെയാണ് അദ്ദേഹത്തെ സിനിമകളും മറന്നു തുടങ്ങിത്. എന്നാല്‍ മികച്ച സീരിയസ് വേഷങ്ങള്‍ ചെയ്തു തിരിച്ചെത്തിയ സുരാജിന്റെ ആ കോമഡി പട്ടം തട്ടിയെടുത്തത് അജു വര്‍ഗീസായിരുന്നു.
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ അജുവിനു പിന്നെ കൈ നിറയെ ചിത്രങ്ങളായിരുന്നു. ഈ വര്‍ഷം പതിനഞ്ചോളം സിനിമകള്‍ അജു വര്‍ഗീസ് ചെയ്തു കഴിഞ്ഞെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചത് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം.
സീസണല്‍ കോമേഡിയനായി ഹരീഷ് കാണാരന് ചാര്‍ജ് എടുത്തു എന്നതാണ് 2017-ന്റെ പ്രത്യേകത, കാരണം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും, തിയേറ്ററില്‍ ആളുകളെ ആകര്‍ഷിക്കാനും ഹരീഷ് കാണാരന്റെ കഥാപാത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു കോമഡി താരത്തിനു മാത്രം പ്രാമുഖ്യം നല്‍കാതെ ഒട്ടേറെപ്പേരെ ഒന്നിച്ച് പരീക്ഷിക്കുന്ന രീതിയാണ് പലരും കൈക്കൊള്ളുന്നത്. അജു വര്‍ഗീസും, ഹരീഷ് കണാരനും ഒന്നിച്ചെത്തുന്ന ചിത്രങ്ങളില്‍ കൂടുതലും സ്കോര്‍ ചെയ്യുന്നത് ജാലിയന്‍ കണാരന് എന്ന ഹരീഷ് പെരുമന്നയാണ്.
രക്ഷാധികാരി ബൈജു, പുത്തന്‍ പണം, ഗോദ തുടങ്ങിയ ചിതങ്ങളിലൊക്കെ പ്രേക്ഷകനെ പ്രീതിപ്പെടുത്താന്‍ ഹരീഷ് പെരുമന്നയ്ക്ക് കഴിഞ്ഞിരുന്നു. അജു വര്‍ഗീസിന്റെ താമശകള്ക്ക് വാല്യൂ കുറഞ്ഞങ്കിലും നല്ല ക്യാരക്ടര്‍ കഥാപാത്രങ്ങളിലൂടെ അജു സിനിമാ ഫീല്‍ഡില്‍ സജീവമാകുന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ അഭിനയ സാധ്യതയുള്ള ഉണ്ണി എന്ന കഥാപാത്രത്തെ അജു വര്‍ഗീസ് ഭംഗിയായി അവതരിപ്പിച്ചിരുന്നു.
കോമേഡിയനെന്ന ലേബലില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട് പുറത്തു കടന്നത് പോലെ അജുവും നല്ല വേഷങ്ങളുമായി മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ എന്തായാലും സീസണല്‍ കോമേഡിയന്റെ കിരീടം ഹരീഷ് പെരുമന്നയില് ഭദ്രമാണ്.
Post Your Comments