BollywoodCinemaIndian CinemaLatest NewsMovie GossipsWOODs

വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി മാഹിറാ ഖാന്‍

 

സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനത്തിനു ഇരയായ പാകിസ്ഥാന്‍ നടി മാഹിറാ ഖാന്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ബോളിവുഡിലെ യങ് സ്റ്റാര്‍ രണ്‍ബീറിനൊപ്പം പുകവലിച്ചതിനാണ് താരം സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണം നേരിട്ടിരുന്നത്. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മാഹിറ രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതാണ് പലരെയും ചൊടിപ്പിച്ചത്.
മാത്രമല്ല റണ്‍ബീറും മാഹിറയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയും വിവാദങ്ങളുണ്ടായിരുന്നു. ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും അന്ന് മാഹിറ ഖാന്‍ അതേക്കുറിച്ച്‌ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാലിതാ ഏറെക്കാലത്തിന് ശേഷം താരം മൗനം വെടിഞ്ഞിരിക്കുകയാണ്. ഇത് തന്റെ വ്യക്തിജീവിതമാണ് അതില്‍ കൈകടത്തേണ്ടെന്ന നിലപാടിലാണ് മാഹിറ.

‘ഞാന്‍ വളരെ ശ്രദ്ധയുള്ള വ്യക്തിയാണ്. ഞാന്‍ സിനിമകളില്‍ ഇത് ചെയ്യുമോയെന്ന് ആളുകളെന്നോട് ചോദിക്കുന്നു, ഞാന്‍ ഇല്ലെന്ന് പറയും, ഞാന്‍ ചെയ്യുന്നതെല്ലാം ലോകത്തെ കാണിക്കുന്നതും വിളിച്ച്‌ പറയുന്നതുമെന്തിനാണ്?’ സാഹിറ പറഞ്ഞു. ഇതെന്റെ തികച്ചും വ്യക്തിപരമായ കാര്യമാണ് മാത്രമല്ല ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും പുറത്ത് പോകുന്നതും ഒഴിവുസമയം ചെലവഴിക്കുന്നതും വളരെ സാധാരണമായ കാര്യവുമാണ്. ഇക്കാലത്ത് ഇത് ചലച്ചിത്രമേഖലയില്‍ മാത്രമല്ല, എല്ലായിടത്തും സര്‍വ്വസാധാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മാഹിറയ്ക്ക് പിന്തുണയുമായി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ആളുകള്‍ എന്തുകൊണ്ട് മാഹിറയെമാത്രം വിമര്‍ശിക്കുന്നു, രണ്‍ബീറും ഇതേ കാര്യം തന്നെയല്ലേ ചെയ്തത് എന്ന അഭിപ്രായത്തിലായിരുന്നു ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button