വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ബിഗ്‌ബജറ്റ് ചിത്രങ്ങളാണ്. റിലീസിന് തയ്യാറെടുക്കുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍, ചിത്രീകരണം പുരോഗമിക്കുന്ന വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍, എംടി രചന നിര്‍വഹിക്കുന്ന രണ്ടാമൂഴം. മോഹന്‍ലാല്‍- ജോഷി ചിത്രം, അങ്ങനെ എല്ലാ പ്രോജക്റ്റുകളും വമ്പന്‍ ക്യാന്‍വാസിലാണ് പറയാനൊരുങ്ങുന്നത്. താരപരിവേഷമുള്ള കഥാപാത്രങ്ങളിലേക്ക് മോഹന്‍ലാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തതോടെ ചെറിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇനി വെള്ളിത്തിരയില്‍ എത്തുമെന്ന പ്രതീക്ഷ വേണ്ട. ഒരു സാധാരണക്കാരന്റെ കഥാപാത്രത്തിലേക്ക് മോഹന്‍ലാല്‍ തിരികെയെത്താന്‍ യാതൊരു സാധ്യതയും കാണുന്നില്ല. കോളിവുഡ് സ്റ്റൈലിലും, ബോളിവുഡ് സ്റ്റൈലിലും ഇതേ രീതിയില്‍ താരങ്ങളെ സൃഷ്ടിച്ച ചരിത്രമാണുള്ളത്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എന്ന് മോഹന്‍ലാലിനെയും, മമ്മൂട്ടിയും വിളിക്കുമ്പോഴും അവര്‍ക്ക് എല്ലാത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും നമ്മുടെ പ്രേക്ഷകര്‍ നല്‍കിയിരുന്നു. അത് കൊണ്ടാണ് മോഹന്‍ലാലിന് ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയാകാനും, ‘എന്നും എപ്പോഴും’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ വിനീതന്‍ പിള്ളയാകാനുമൊക്കെ കഴിയുന്നത്.
മോഹന്‍ലാലിന്റെ താരമൂല്യത്തെ മുന്‍ നിര്‍ത്തി ചിത്രമെടുക്കാന്‍ സംവിധായകര്‍ ക്യൂ നില്‍ക്കുമ്പോള്‍ സരസനായ മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഇനി കാണാന്‍ കഴിയുമോ? എന്ന് കാത്തിരുന്ന് കാണേണ്ടി വരും. വില്ലനും , ലൂസിഫറുമൊക്കെ മോഹന്‍ലാലിലെ താരപ്രഭയെ ഉപയോഗപ്പെടുത്തുമ്പോള്‍ ഉയരാന്‍ പോകുന്നത് മോളിവുഡ് സിനിമാ വ്യവസായമാണെന്നത് വിസ്മരിക്കുന്നില്ല.
Post Your Comments