
മട്ടന്‍ ബിരിയാണി ലഭിക്കാത്തതിന്റെ പേരില്‍ ഹോട്ടലില്‍ പരാക്രമം കാട്ടിയ സീരിയല്‍ നടിയും സംഘവും അറസ്റ്റില്‍. ഇവര്‍ ഹോട്ടല്‍ ജീവനക്കാരനെ െകെയ്യേറ്റം ചെയ്തെന്നും പ്രശ്നത്തില്‍ ഇടപെട്ട ആളെ അസഭ്യം പറഞ്ഞു മര്‍ദിച്ചെന്നുമുള്ള പരാതിയിലാണ് അറസ്റ്റ്. തൃശൂര്‍ കുന്നംകുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി(23), സുഹൃത്തുക്കളായ എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നഹാസ്(25), മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശി മുനീസ(21) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം െവെകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് രണ്ടാംഗേറ്റിന് സമീപത്തുള്ള റഹ്മത്ത് ഹോട്ടലിലാണ് സംഭവം. നടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായാണ് ഇവര്‍ കോഴിക്കോട് എത്തിയത്. ടാക്സികാറില്‍ ഡ്രൈവര്‍ക്കൊപ്പം ഹോട്ടലിലെത്തിയ സംഘം മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി തീര്‍ന്നെന്നു ഹോട്ടല്‍ ജീവനക്കാര്‍ അറിയച്ചതോടെ നടി ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കയറിയെന്നും ജീവനക്കാരനെ െകെയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണു പരാതി.
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബേപ്പൂര്‍ ഫാത്തിമ മന്‍സിലില്‍ അബൂബക്കര്‍ റഷാദ് എന്നയാള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ നടിയുള്‍പ്പെട്ട സംഘം ഇയാള്‍ക്കെതിരേ തിരിഞ്ഞു. തുടര്‍ന്ന് ഹോട്ടലുടമ വിവരമറിയിച്ചതിനെത്തുടര്‍ന്നു ടൗണ്‍ പോലീസ് എത്തി നാലുപേരെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഒപ്പമുണ്ടായിരുന്നു ടാക്സി ഡ്രൈവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നു കണ്ട് വിട്ടയച്ചു. സംഘത്തിലുണ്ടായിരുന്ന നഹാസ് മദ്യപിച്ചിരുന്നതായി പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
Post Your Comments