സമൂഹത്തില്‍ സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നത് വര്‍ദ്ധിച്ചു വരുകയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നതോടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് നിരവധി നടിമാര്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം മീ ടൂ ക്യാമ്പയിന് പ്രചരിക്കുകയാണ്. പ്രമുഖ നടിമാരെ പീഡിപ്പിക്കുന്നത് പതിവാക്കിയ ഓസ്കാര്‍ ജേതാവ് കൂടിയായ നിര്‍മ്മാതാവിനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്തുവന്നു. ഇതിനെ തുടര്‍ന്ന് പല താരങ്ങളും തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തി തുടങ്ങി. മലയാളത്തില്‍ പാര്‍വതി, സജിത മഠത്തില്‍, റിമ കല്ലിംഗല്‍ തുടങ്ങിയവര്‍ തങ്ങള്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞു. ഇപ്പോഴിതാ ഹാസ്യതാരം മല്ലിക ദുവയാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. മല്ലിക തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താനും സഹോദരിയും കാറില്‍ സഞ്ചരിച്ച സമയത്ത് അന്ന് കൂടെ സഞ്ചരിച്ച പുരുഷന് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അന്ന് തനിക്ക് 7 വയസും സഹോദരിക്ക് 11 വയസുമായിരുന്നെന്നും നടി വ്യക്തമാക്കി. ഇയാള്‍ യാത്രയിലുടനീളം ശരീരത്തിന്റെ പല ഭാഗത്ത് പിടിക്കുകയും അമര്‍ത്തുകയും ചെയ്തുവെന്നാണ് നടി വെളിപ്പെടുത്തിയത്.
Post Your Comments