CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

നമ്മളെ കാണുമ്പോള്‍ നമ്മള്‍ അല്ലങ്കില്‍ വേറൊരാള്‍ അതാണോ കുടുംബം; മല്ലിക സുകുമാരന്‍

താരങ്ങളുടെ ജീവിത വിശേഷങ്ങള്‍ അറിയാന്‍ എന്നും ആരാധകര്‍ക്ക് കൌതുകമാണ്. മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിയ രണ്ടു താരങ്ങളാണ് പൃഥിരാജും ഇന്ദ്രജിത്തും. യുവതരനിരയില്‍ തിളങ്ങുന്ന ഇവരുടെ അച്ഛനനമ്മമാറും താരങ്ങളായിരുന്നു. മല്ലികയും സുകുമാരനും. നടി മല്ലിക താന്‍ മല്ലികാ സുകുമാരന്‍ ആകുന്നതിനു മുന്‍പുള്ള സംഭവ ബഹുലമായ ജീവിത വിശേഷങ്ങള്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

മലയാള താരദമ്പതികളില്‍ മാതൃകയാക്കാവുന്നവരായിരുന്നു മല്ലികയും സുകുമാരനും. തന്റെ ജീവിതത്തിലേയ്ക്കു സുകുമാരന്‍ കടന്നു വന്നതിനെക്കുറിച്ചു മല്ലിക പറയുന്നു. ”ആദ്യ ജീവിതം കയ്പ് നിറഞ്ഞ ഒന്നായിരുന്നു. ഞാന്‍ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞു. ആ സമയത്തു സുകുമാരന്‍ എന്ന വ്യക്തിയാണ് എന്നോട് പറഞ്ഞത് ആദ്യം നിങ്ങള്‍ അച്ഛനെ പോയി കാണു എന്ന്. നിങ്ങളെന്തിനാ ഈ ചെറു പ്രായത്തില്‍ ഇത്രയും സ്ട്രെയിന്‍ തലയിലെടുക്കുന്നത്. അച്ഛനോടു ചെന്നു പറയണം ‘എനിക്കൊരു തെറ്റുപറ്റി പോയി. അതു മനപൂര്‍വ്വമല്ല, ഞാന്‍ സ്വപ്നം കണ്ട് ജീവിതം എനിക്ക് കിട്ടിയില്ല. അതിനു കാരണങ്ങള്‍ പലതുണ്ട്. ആ കാരണങ്ങളൊന്നും ഉണ്ടായതിനു പിന്നില്‍ ഞാനല്ല എന്ന്’. അങ്ങനെ അദ്ദേഹത്തിന്റെ കാറിലാണ് എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് അയക്കുന്നത്.

ഇതൊക്കെ ഞാന്‍ വീട്ടില്‍ ചെന്നു പറഞ്ഞു. അച്ഛന് എല്ലാ കാര്യങ്ങളും മനസിലായി. കുറച്ചുനാള്‍ കഴിഞ്ഞു സുകുവേട്ടന്‍ എന്റെ അച്ഛനോടു പറഞ്ഞു മല്ലിക ഒരുപാടു കഴിവുള്ള സ്ത്രീയാണ് അവരേ പോലെയുള്ളൊരു സ്ത്രീ എന്റെ ഭാര്യയായിട്ടു വന്നാല്‍ ഒരുപക്ഷേ എനിക്കും ജീവിതത്തില്‍ കുറെ മാറ്റങ്ങളുണ്ടാകും. ഞാനത്ര ശുദ്ധമായ ജീവിതം നയിക്കുന്നയാളൊന്നുമല്ല. ഇങ്ങനൊക്കെ ഓപ്പണായിട്ടു സംസാരിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തോടു ബഹുമാനം തോന്നി. ഒരു കൊല്ലം കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. ഞങ്ങളൊരു ജീവിതം തുടങ്ങിയതില്‍ പിന്നെ എനിക്കു സുകുവേട്ടനും സുകുവേട്ടനു ഞാനും മാത്രമായി. ഞങ്ങളും കുഞ്ഞുങ്ങളും ചേര്‍ന്ന് ഒരു ലോകം. അതാണു കുടുംബം. അല്ലാതെ നമ്മളെ കാണുമ്ബോള്‍ നമ്മള്‍ അല്ലങ്കില്‍ വേറൊരാള്‍ അതൊരു കുടുംബമാകുന്നില്ല” എന്നും മല്ലിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button