താര സൌഹൃദങ്ങള്‍ ചര്‍ച്ചയാവുന്നത് പോലെ തന്നെ താര പിണക്കങ്ങളും ചര്‍ച്ചയാകാറുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ബോളിവുഡിലെ ചില പിണക്കങ്ങളാണ്. ഇപ്പോഴിതാ ആ നിരയില്‍ പുതിയ രണ്ടു പേര് കൂടി ഇടംപിടിച്ചിരിക്കുന്നു, തബുവും പരിണീതി ചോപ്രയും. രണ്ടു പേരും അഭിനയിക്കുന്ന അജയ് ദേവ് ഗണ്‍ ചിത്രം ഗോല്‍മാല്‍ നാലാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും തമ്മിലുള്ള പിണക്കം പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷനായി ഗോല്‍മാല്‍ താരങ്ങള്‍ ദ ഗ്രെയ്റ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ തബുവും പരിണീതിയും സംസാരിച്ചില്ലെന്നു മാത്രമല്ല പരസ്പരം മുഖത്തോടു മുഖം നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇത് കണ്ടെത്തിയ പപ്പരാസികള്‍ ഇപ്പോള്‍ ഇതിനു പിന്നാലെയാണ്.
ഷോയില്‍ നടന് അജയ് ദേവ്ഗണിന്റെ അരികിലാണ് തബുവും പരിണീതിയും ഇരുന്നിരുന്നത്. തൊട്ടടുത്തിരുന്നിട്ടും ഒരു വാക്കു പോലും മിണ്ടാതിരുന്നതു പുറംലോകം കണ്ടതോടെയാണ് ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്ത പരന്നത്. എന്നാല്‍ വഴക്കിന്റെ കാരണം വ്യക്തമായിട്ടില്ല.
കുറച്ചു ദിവസം മുമ്പ് നല്കിയ ഒരു അഭിമുഖത്തില്‍ പരിണീതി തബുവിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഗോല്മാലില് തബുവിനും തനിക്കും ശ്രദ്ധേയമായ കഥാപാത്രങ്ങളാണെന്നും മറ്റും പരിണീതി പറഞ്ഞു. എന്നാല്‍ നല്ല വാക്കുകള്‍ മൊഴിഞ്ഞു ദിവസങ്ങള്‍ക്കകം തന്നെ എന്തു സംഭവിച്ചുവെന്നത് ആര്‍ക്കും അറിയില്ല.
Post Your Comments