
മലയാള സിനിമയില്‍ സമീപ കാലത്താണ് രണ്‍ജി പണിക്കര്‍ കൂടുതല്‍ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഉശിരന്‍ സംഭാഷണങ്ങള്‍ എഴുതി നായകനെക്കൊണ്ട് അത് പറയിപ്പിച്ചിരുന്ന രണ്‍ജി പണിക്കര്‍ പിന്നീടു കഥാപാത്രമായി സിനിമയിലെത്തിയപ്പോള്‍ ഡയലോഗ് പഠിക്കുന്ന കാര്യത്തില്‍ അല്പം മടിയനായിരുന്നു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഡയലോഗ് കാണാതെ പഠിക്കുന്നതിനിടെ രണ്‍ജി പണിക്കരോടുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു.
“ഞങ്ങള്‍ക്കൊക്കെ കാഠിന്യമേറിയ ഡയലോഗ് തന്നു ഒരുപാടു വെള്ളം കുടിപ്പിച്ച ആളല്ലേ, അനുഭവിച്ചോ”. എന്നായിരുന്നു തമാശരൂപേണയുള്ള മമ്മൂട്ടിയുടെ കമന്റ്.
Post Your Comments