CinemaMollywood

ജയറാമിന്റെ ഉദ്ഘാടനവും മുണ്ട് വിശേഷവും

ജീവിതത്തിൽ ഒരിക്കലും ജയറാം അത്രത്തോളം ചമ്മിയിട്ടുണ്ടാവില്ല.ജയറാമിന്റെ ഒരു ചമ്മൽ കഥ പുറത്തു വന്നത് മണിയൻ പിള്ള രാജുവിന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലൂടെയാണ്.ശരിക്കും ചിരിപ്പിക്കും ആ കഥ. സിനിമയിൽ സുന്ദരൻ നായകനായും പാർവതിയുടെ പ്രണയകഥയിലെ നായകനായും ജയറാം തിളങ്ങി നിൽക്കുന്ന സമയത്താണ് ആ കഥ നടന്നത്. ഉദ്ഘാടനങ്ങളിൽ സ്ഥിരമായി ജയറാം ക്ഷണിക്കപ്പെട്ടിരുന്നു പ്രത്യേകിച്ച് സ്വന്തം നാട്ടിലെ ഉദ്ഘാടനങ്ങൾക്ക്.അങ്ങനെയൊരിക്കൽ ഒരു തുണിക്കട ഉദ്ഘാടനം..

നല്ല തിരക്കുണ്ടായിരുന്നു ആ ഉദ്ഘാടനത്തിന് ജയറാം ചെന്നിറങ്ങുമ്പോൾ.സിൽക്ക് ഷർട്ടും മുണ്ടും ധരിച്ചെത്തിയ ജയറാമിനെ ആളുകൾ വളഞ്ഞു.തിക്കും തിരക്കും കണക്കാക്കാതെ ആളുകളെ തള്ളി മാറ്റി മുന്നോട്ട് നടന്ന ജയറാമിന് പിന്നെയാണ് ആ ബോധമുണ്ടായത്.താൻ മുണ്ടുടുത്തിട്ടില്ല.തിരിഞ്ഞ് നോക്കിയെങ്കിലും എങ്ങും കണ്ടില്ല.ഫോട്ടോഗ്രാഫര്മാരുടെയും ഉദ്ഘാടനം കാണാനെത്തിയ പെണ്ണുങ്ങളുടെയും ഓർമയിൽ അപ്പോഴത്തെ വെപ്രാളത്തിൽ നാണംമറയ്ക്കാൻ ഒരു ന്യൂസ്‌പേപ്പർ സംഘടിപ്പിച്ചു ആത്മവിശ്വാസം വിടാതെ മുന്നോട് നടന്നു.ഉദ്ഘാടനം നടന്നാൽ കടയിൽ നിന്ന് തന്നെ ഒരു മുണ്ട് സംഘടിപ്പിക്കാമെന്ന ചിന്തയിലായിരുന്നു അപ്പോൾ ജയറാം.നാട മുറിക്കാൻ കുനിഞ്ഞ് കത്രികയെടുത്തപ്പോൾ ഉണ്ടായിരുന്ന പേപ്പർ രണ്ടായി കീറുകയും ചെയ്തു.ആകെ ചമ്മിയെങ്കിലും പെട്ടെന്നു ഉദ്ഘാടനം പൂർത്തിയാക്കി ഒരു മുണ്ടും സംഘടിപ്പിച്ചു വീട്ടിലേക്കു പോയി ജയറാം.കഥയുടെ ഒരു പകുതി അവിടെ കഴിഞ്ഞു.മുണ്ടു പോയതും ആളുകൾ കണ്ടതും ആയിരുന്നില്ല ജയറാമിനെ അലട്ടിയ പ്രശ്നം.ഇതെങ്ങാനും തന്റെ പ്രേമഭാജനം അറിഞ്ഞാലുള്ള നാണക്കേടായിരുന്നു മനസ്സ്നിറയെ .

അതിനിടയിൽ പാർവതി വിളിച്ചു വിശേഷങ്ങൾ തിരക്കി.ചമ്മലിന്റെ കഥ പറയാതെ ഉദ്ഘാടനത്തെക്കുറിച്ചും അവിടത്തെ ആൾക്കൂട്ടവും സ്വീകരിക്കാൻ നിന്ന ആനയും പഞ്ചാരിമേളവുമൊക്കെയായി ജയറാം വിസ്തരിച്ചു വർണിച്ചു.എല്ലാം ക്ഷമയോടെ കേട്ട് കഴിഞ്ഞ പാർവതി ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. ആ മുണ്ട് തിരികെ കിട്ടിയോ എന്ന്.അന്ന് ആ ചോദ്യം കേട്ട് ജയറാം ചമ്മിയതിന്റെയത്ര വരില്ല പിന്നീടുണ്ടായ ഒരു ചമ്മലുമെന്ന് മണിയൻ പിള്ള രാജു തന്റെ പുസ്തകത്തിൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button