കൈമുട്ടിനേറ്റ പരിക്ക് സാരമുള്ളതെന്നു കാണിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ റായ് ലക്ഷ്മിയ്ക്ക് ആളുകളുടെ പിന്തുണയല്ല ലഭിച്ചത് മറിച്ച് പരിഹാസമാണ്. ചിത്രീകരണത്തിനിടെ കൈമുട്ടിനേറ്റ ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
‘എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും. സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കാറുണ്ട്. റായ് ലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെയാണ് ഒരു വിഭാഗം ആളുകള്‍ പരിഹാസവുമായി എത്തിയത്. നിങ്ങളുടെ ഈ നാടകം ഒന്ന് അവസാനിപ്പിക്കാമോ എന്നായിരുന്നു പലരുടേയും ചോദ്യം.
ഷൂട്ടിങിനിടെ മരണപ്പെട്ടവര്‍, , ഗുരുതര പരിക്കേറ്റിട്ടും അഭിനയം തുടര്‍ന്ന താരങ്ങള്‍ എന്നിവരെ ചൂണ്ടികാട്ടിയായിരുന്നു റായ് ലക്ഷ്മിയുടെ സാരമല്ലാത്ത പരിക്കിനെ അവര്‍ പരിഹസിച്ചത്.
Post Your Comments