വിജയ് നായകനാകുന്ന പുതിയ ചിത്രം മെര്‍സല്‍ റിലീസിനു എത്തിയിരിക്കുകയാണ്. റിലീസ് ദിവസം ആരാധകര്‍ ആവേശത്തോടെ ചെയ്യുന്ന പല കാര്യങ്ങളും അനാവശ്യമാണെന്നു പല താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഫാന്‍സുകാരുടെ വക ആഘോഷങ്ങളും പൂജകളും ഇപ്പോള്‍ സാധാരണയായികൊണ്ടിരിക്കുകയാണ്. എന്നാല്‍ തന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിജയ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മെര്‍സലിന്റെ റിലീസിന് മുന്നോടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ആരാധകരോട് ഇത്തരത്തില്‍ അപേക്ഷയുമായി വന്നത്.
എന്റെ സിനിമയുടെ റിലീസിന് പാലഭിഷേകം നടത്തുന്നത് ഒഴിവാക്കണമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇപ്പോഴും പലരും അത് ആവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പാലഭിഷേകം ചെയ്യരുത്. അത് വേണ്ട വിജയ് പറഞ്ഞു. പ്രതീക്ഷകളോടെയല്ല സിനിമയില്‍ വന്നതെന്നും ആരാധകരാണ് തന്നെ ഇവിടെ എത്തിച്ചതെന്നും വിജയ് പറഞ്ഞു.
യുവ സംവിധായകന്‍ അറ്റ്‌ലിയാണ് മെര്‍സല്‍ സംവിധാനം ചെയ്യുന്നത്. സമന്ത, കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Post Your Comments