CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

അന്ന് ‘മോഹന്‍ലാലിനൊപ്പം’ അരങ്ങേറ്റം; ഇനി ‘മമ്മൂട്ടിയോടൊപ്പം’

 

രഞ്ജന്‍ പ്രമോദ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ആ ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താമിയെന്ന ആദിവാസി ബാലനെ മലയാളികള്‍ മറക്കാനിടയില്ല. ആദ്യ ചിത്രത്തിലിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ”മണി” എന്ന ബാലന്‍ ആ വര്‍ഷത്തെ ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് വരെ കരസ്ഥമാക്കി. അതിനു ശേഷം വെള്ളിത്തിരയോടു വിടപറഞ്ഞ മണി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.

പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍ ഷൈലേന്ദ്രന്‍ ഒരുക്കിയ സ്കൂള്‍ കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗത്തെ പ്രതിപാദിക്കുന്ന ”മിഠായി”എന്ന ഹ്രസ്വ ചിത്രത്തിലൂടെ മണി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. ബാലതാരത്തില്‍ നിന്നും നായകനായി മണി മാറിക്കഴിഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഉടലാഴം” എന്ന ചിത്രത്തില്‍ അനുമോള്‍ക്കൊപ്പമാണ് മണി ആദ്യമായി നായകനായെത്തിയത്.

ഇതാ ഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ അങ്കിളിള്‍ അഭിനയിക്കുകയാണ് മണി. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ഉള്ള്യേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അങ്കിള്‍. ചിത്രീകരണം ഊട്ടിയിലും വയനാട്ടിലുമായി പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button