വിജയ് ആരാധകര്‍ക്കുള്ള ട്രീറ്റ് ആയിരിക്കും മെര്‍സല്‍ എന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കെ വി വിജേന്ദ്ര പ്രസാദ്. പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാസ് സിറ്റുവേഷൻസുകളുടെ സമ്മേളനമാണ് ചിത്രമെന്നും അദ്ദേഹം ഇന്ത്യ ഗ്ലിറ്റിസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“ഒരു ചിത്രം രചിക്കുമ്പോള്‍ അതിനായി വിശ്വസിച്ചു പണം മുടക്കുന്ന ഒരു നിര്‍മ്മാതാവ് ഉണ്ടാകും. അദ്ദേഹത്തെ നിരാശപ്പെടുത്താത്ത രീതിയിലായിരിക്കും ചിത്രം ഒരുക്കുക. വെറും അർഥശൂന്യമായ ഡയലോഗുകൾ കൊണ്ടുമാത്രം മാസ്സ് സിറ്റുവേഷൻ തീർക്കുന്നതുനേക്കാൾ അതിനോടൊപ്പം ഇമോഷൻസും ചേരുമ്പോഴാണ് അത് ആഴത്തിൽ പ്രേക്ഷകരിൽ എത്തുന്നത്.” വിജയേന്ദ്ര പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Leave a Comment