
കാറ്റ്’ മികച്ച ചിത്രമായി വിലയിരുത്തുമ്പോഴും ചിത്രം കാണാന്‍ തിയേറ്ററില്‍ ആളില്ലാതെ പോകുന്നതാണ് ചിത്രത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്നം. പത്മാരാജന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത കാറ്റ് അരുണ്‍ കുമാര്‍ അരവിന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പത്മാരജന്റെ മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയും ആസിഫ് അലിയുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാറ്റിന് പ്രേക്ഷക സ്വാധീനം കുറയുന്ന സാഹചര്യത്തില്‍ ചലച്ചിത്രരംഗത്തെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പടെയുള്ളവര്‍ കാറ്റ് പോലെയുള്ള നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാടുമായി രംഗത്ത് എത്തിയിരുന്നു, വിനീതിന് പിന്നാലെ പത്മരാജ ശിഷ്യന്‍ ജയറാം ആണ് പ്രേക്ഷകര്‍ കാറ്റ് കാണണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
“ഞാൻ ഇന്നലെ കാറ്റ് എന്ന ചിത്രം കണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, കാരണം മലയാളികൾ ഇപ്പോഴും പറയുന്ന ഒന്നാണ് 80 കളിലെയും 90 കളിലെയും പദ്മരാജൻ, ഭരതൻ ചിത്രങ്ങളെ പറ്റി, അത്തരത്തിൽ ഒരു ചിത്രമാണ് കാറ്റ്. എന്റെ ഗുരു കൂടെയായ പദ്മരാജൻ സാറിന്റെ മകനായ അനന്ത പദ്മഭനാഭൻ ആണ് അദ്ദേഹത്തിന്റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത്. അത്കൊണ്ടാകണം ഇത്ര മനോഹരമായ ചിത്രം നമുക്ക് ലഭിച്ചത്.
ചിത്രത്തിന്റെ എല്ലാ മേഖലകളും ഗംഭീരമാണ്. പ്രത്യേകിച്ച് ആസിഫ് അലിയുടെയും മുരളി ഗോപിയുടെയും പ്രകടനങ്ങൾ. അവരുടെ കരിയർ ബെസ്റ്റാണ് കാറ്റ്. ഈ സിനിമ തിയേറ്ററിൽ പോയി കാണണം, പദ്മരാജന്റെയും, ഭരതന്റെയും സിനിമ കണ്ട ഒരു സുഖം അത് നിങ്ങൾക്ക് ഉറപ്പായും ഈ ചിത്രത്തിലൂടെ ലഭിക്കും”.നല്ല സിനിമയെ സ്നേഹിക്കുന്ന മലയാളി പ്രേക്ഷകർ ഒരിക്കലും ഈ ചിത്രത്തെ കൈവിടരുത്.”
Post Your Comments