ആക്രമണത്തിനിരയായ സഹപ്രവർത്തകയുടെ പേര് പറഞ്ഞതിന്റെ പേരിൽ അജു പിടിച്ച പുലിവാല് ചെറുതായിരുന്നില്ല.ആ ക്ഷീണം ഇതുവരെ മാറിയിട്ടുമില്ല.അതുകൊണ്ടൊക്കെയാവണം ഇനി ഒരു തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾക്കും വിവാദങ്ങൾക്കും താനില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അജു വർഗീസ്.
തന്നെ ഒരു നടനായി മാത്രമാണ് ആളുകൾ കാണുന്നതെന്നും അതുകൊണ്ടു തന്നെ അത് മറ്റെന്തിനെങ്കിലുമുള്ള ലൈസൻസായി കാണാൻ പറ്റില്ലെന്ന് ഇപ്പോൾ തനിക്ക് മനസ്സിലായതായി അജു പറയുന്നു.സഹപ്രവർത്തകയ്ക്ക് അനുകൂലമായി തന്റെ നിലപാട് പോസ്റ്റിലൂടെ അറിയിക്കുന്നതിനിടയിൽ അബദ്ധത്തിൽ പേര് വെളിപ്പെടുത്തിയതാണ് അജുവിനെ കുരുക്കിലാക്കിയത്.നടി പരാതിയില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.
Post Your Comments