CinemaGeneralMollywoodNEWS

അവസരത്തിനായി എന്തും ചെയ്യാന്‍ തയ്യാറായ നടിമാരുണ്ട്; സീനിയര്‍ നടിമാരെക്കുറിച്ച് പത്മപ്രിയ

സിനിമയില്‍ പുതുമുഖങ്ങള്‍ മാത്രമല്ല സീനിയര്‍ നടിമാരും അവരുടെ നിലനില്‍പ്പിനായി കിടക്ക പങ്കിടാന്‍ തയ്യാറാകാറുണ്ടെന്ന് നടി പത്മപ്രിയ. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പത്മപ്രിയയുടെ തുറന്നു പറച്ചില്‍

“കാസ്റ്റിംഗ് കൌച്ച് മലയാളത്തിലുമുണ്ട്. ഷൂട്ടിങ്ങിനിടയില്‍ നടിമാരുടെ സ്വകാര്യ ഭാഗങ്ങളില്‍ ചിലര്‍ സ്പര്‍ശിക്കും, തോളില്‍ പിടിച്ചു മോശം സംഭാഷണങ്ങള്‍ പറയും. ഇത്തരം കാര്യങ്ങളൊക്കെ ഇപ്പോഴും നടക്കാറുണ്ടെന്നാണ് പത്മപ്രിയയുടെ വെളിപ്പെടുത്തല്‍.

ചിത്രീകരണ സമയത്ത് അതിനെക്കുറിച്ച് പ്രതികരിച്ചു കഴിഞ്ഞാല്‍ ഒരു സോറി മാത്രമാകും ലഭിക്കുക. സിനിമയില്‍ നായിക കഥാപാത്രം കിട്ടുന്നതിനു വേണ്ടി കിടക്ക പങ്കിടുന്ന നടിമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. സമ്മതിച്ചില്ലങ്കില്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് പേടിയുള്ളതിനാല്‍ അവര്‍ അതിനു വഴങ്ങുന്നു. പ്രശസ്തിയുള്ള താരങ്ങളും കിടക്ക പങ്കിടാന്‍ മുന്‍നിരയിലുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button