മോഹൻലാലിനൊപ്പം അദ്ദേഹത്തിന്‍റെ ഭാഗ്യ നായിക വീണ്ടും

മോഹൻലാലിന്‍റെ ഭാഗ്യ നായികയാണ് മീന.ഈ ജോഡികൾ ഒന്നിച്ചാൽ ആ ചിത്രം മികച്ചതായി പ്രേക്ഷകർ ഉറപ്പിക്കാറുണ്ട്.ഒരു ഇടവേളക്ക് ശേഷം മോഹന്‍ലാൽ -മീന ജോഡികൾ അടുത്ത ഹിറ്റ് ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്.പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഡ്രാമ ത്രില്ലറായ ഈ ചിത്രത്തില്‍ തൃഷ മുഖ്യകഥാപാത്രമായി എത്തുന്നു .പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിങ് മുംബൈ, പൂനൈ, തായ്‍ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും. മേയ് ആദ്യം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമയുടെ പേരിടല്‍ കര്‍മം അടുത്തയാഴ്ച നടക്കും. മോഹന്‍ലാലിന്‍റെ എക്സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വിവരം.

Share
Leave a Comment