
ദിലീപിന്റെ കടുത്ത ആരാധികയായ സുമി എന്ന പെണ്‍കുട്ടി ദിലീപിനെ കാണാന്‍ ആലുവയിലെ വസതിയിലെത്തി. അടൂര്‍ സ്വദേശിയായ മിനിയുടെയും രാജുവിന്റെയും മകളാണ് സുമി. പൂജപ്പുരയിലെ ആയുര്‍വേദ ആശുപത്രിയില്‍ ഓട്ടിസത്തിനു ചികിത്സയില്‍ കഴിയുമ്പോഴാണ് ദിലീപിനെ കാണണം എന്ന ആഗ്രഹം സുമി പങ്കുവച്ചത്. അധികം വൈകാതെ തന്നെ ദിലീപ് സുമിയെ കാണാന്‍ എത്തിയിരുന്നു. മാതാപിതാക്കളുടെയും അനുജന്റെയും ഒപ്പമാണ് സുമി ദിലീപിനെ കാണാന്‍ ഇപ്പോള്‍ ആലുവയിലെ വീട്ടിലെത്തിയത്. ദിലീപ് സുമിയെ അടുത്തു നിര്‍ത്തി ഫോട്ടോ എടുക്കയും ചെയ്തു.
Post Your Comments