CinemaMollywoodNEWS

‘ചെല്ലപ്പന്‍’ മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ ചരിത്രം വഴിമാറിയേനെ! (East Coast Movie Special)

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്തു പത്മരാജന്‍റെ മകന്‍ അനന്ദ പത്മനാഭന്‍ എഴുതിയ കാറ്റ് എന്ന സിനിമ തിയേറ്ററില്‍ വലിയ സ്വീകാര്യത നേടാതെ പോകുന്നത് വിഷമകരമാണ്, കാരണം അത്രയേറെ മികച്ച സൃഷ്ടിയാണ് അരുണ്‍ കുമാര്‍ അരവിന്ദിന്റെ നാലാം ചിത്രം. പത്മരാജന്റെ ‘റാണിമാരുടെ കുടുംബം’ എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത കാറ്റ് നിരൂപക ശ്രദ്ധ നേടിക്കഴിഞ്ഞു.ചിത്രത്തിലെ ചെല്ലപ്പന്‍, നൂഹ്കണ്ണ് എന്നീ പത്മരാജന്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് മുരളിഗോപിയും ആസിഫ് അലിയുമാണ്. ചെല്ലപ്പനായി മുരളി ഗോപിയും, ബുദ്ധിക്ക് അല്‍പം പിശകുള്ള നൂഹ്കണ്ണ്‍ എന്ന കഥാപാത്രമായി ആസിഫ് അലിയും തെറ്റില്ലാത്ത പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചത്.

ചിത്രം കണ്ടിറങ്ങുമ്പോള്‍ ചെല്ലപ്പനായി മോഹന്‍ലാല്‍ എത്തിയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാത്ത പ്രേക്ഷകര്‍ വിരളമാണ്,കാരണം മോഹന്‍ലാല്‍ എന്ന നടന്റെ ശരീര ഭാഷയ്ക്ക് അത്രത്തോളം യോജിക്കുന്നതായ കഥാപാത്രമായിരുന്നു ചിത്രത്തിലെ ചെല്ലപ്പന്‍. ചെല്ലപ്പന്റെ ഓരോ മാനറിസങ്ങളും മോഹന്‍ലാല്‍ എന്ന അതുല്യ നടന് അത്ഭുതമാക്കാന്‍ കഴിയുന്നതുമായിരുന്നു. പത്മരാജനുമായി ഒരുപാട് സിനിമകള്‍ ഒന്നിച്ചു ചെയ്തിട്ടുള്ള മോഹന്‍ലാലിന് പത്മരാജന്റെ ചെല്ലപ്പന്‍ എന്ന തന്റേടി കഥാപാത്രത്തെ കുറച്ചുകൂടി ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേനെ., കാറ്റിലെ ചെല്ലപ്പനായി മോഹന്‍ലാല്‍ എത്തിയിരുന്നെങ്കില്‍ വലിയൊരു കൊടുംങ്കാറ്റ് തന്നെ മലയാള സിനിമയില്‍ വീശുമായിരുന്നു.

വെളിപാടിന്റെ പുസ്തകം  പോലെയുള്ള നിലാവരം തകര്‍ന്ന സിനിമകളില്‍ കൂടി മോഹന്‍ലാല്‍ കടന്നു പോകുമ്പോള്‍ എന്ത് കൊണ്ടാകാം അദ്ദേഹം ചെല്ലപ്പന്‍ എന്ന കഥാപാത്രത്തിലേക്ക് എത്താപ്പെടാത്തത്?

ഒരു പക്ഷെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതൊന്നും ചിന്തിച്ചിട്ടുണ്ടാകില്ല, അവര്‍ക്ക് സൗകര്യമായ രീതിയില്‍ ലഭ്യമായ ആര്‍ട്ടിസ്റ്റുകളെ വെച്ച് ചിത്രം പൂര്‍ത്തികരിക്കാനാകും ശ്രമിച്ചിട്ടുണ്ടാവുക. ചിത്രം ഒരു ബോക്സോഫീസ് വിജയമാക്കാന്‍ വേണ്ടി മോഹന്‍ലാല്‍ എന്ന താരത്തെ പരിഗണിക്കണം എന്നല്ല, ഈ സിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനെ ഉപയോഗപ്പെടുത്താന്‍ അത്രത്തോളം സാധ്യതയുണ്ടായിരുന്നു.മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്യുന്നത് പോലെയുള്ള ആക്ഷന്‍ സ്വീക്വന്‍സുകളും, ഡയലോഗ്ഡെലിവറിയും ചിത്രത്തില്‍ സമ്പന്നമായിരുന്നു, മുരളി ഗോപിയില്‍ എവിടെയൊക്കെയോ മോഹന്‍ലാല്‍ എന്ന നടന്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ശ്രദ്ധിച്ച് വീക്ഷിച്ചാല്‍ അത് വ്യക്തമാകും.

shortlink

Related Articles

Post Your Comments


Back to top button