Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaLatest NewsMovie Gossips

അവൾ എനിക്ക് വേണ്ടി സെറ്റിൽ എത്രയോ നേരം കാത്തിരുന്നു : ഷാരൂഖ്

ഭിനേതാക്കളുടെ ജീവിതം പലപ്പോഴും തിരക്കുപിടിച്ചതാണ്. ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് പോകുമ്പോൾ ചിലപ്പോൾ കുടുംബത്തെ പോലും ഓർക്കാൻ സമയം കിട്ടിയില്ലെന്നു വരാം.ഇത്തരം സംഭവങ്ങൾ ചില താരങ്ങൾ തുറന്നു പറയാറുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അടുത്തിടെ നൽകിയ അഭിമുഖത്തിനിടയിലാണ് അത്തരമൊരു അനുഭവം പങ്കുവെച്ചത്.

അഭിനയിച്ചുകൊണ്ടിരുന്ന തന്നെയും കാത്ത് ഭാര്യ ഗൗരി ഖാൻ വിവാഹവേഷത്തിൽ ഒരു രാത്രി മുഴുവൻ ഷൂട്ടിങ് നടക്കുന്ന സെറ്റിൽ കാത്തിരുന്നിട്ടുണ്ടെന്ന് ഷാരൂഖ് പറഞ്ഞു.

“അത് ഞങ്ങളുടെ ദാമ്പത്യത്തിന്‍റെ തുടക്കകാലമായിരുന്നു. കുറച്ച് കഷ്ടപ്പാടായിരുന്നു അന്ന്. ഗൗരിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയായിരുന്നല്ലോ ഇത്. ഞാന്‍ പുറത്ത് നിന്നൊരാളെ ബോളിവുഡിലേയ്ക്ക് കല്ല്യാണം കഴിച്ച് കൊണ്ടുവന്നു എന്നല്ല. കുണ്ടുംകുഴിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ മുംബൈയിലെ മധുവിധുക്കാലം. എനിക്ക് ചിലപ്പോൾ കാലത്ത് ആറ് മുതല്‍ ഷൂട്ടിങ്ങുണ്ടാവും. ചിലത് കഴിയുമ്പോള്‍ രാത്രി വൈകും.

ആദ്യരാത്രി ദിവസം വധുവിന്‍റെ വസ്ത്രമെല്ലാമണിഞ്ഞ് വൈകീട്ട് മുതല്‍ കാത്തിരിക്കുകയാണ് അവൾ . ഒരു നടന്‍ വരാന്‍ വൈകിയതിനാല്‍ ഷൂട്ടിങ് തീരാന്‍ കുറേ വൈകി. വിളിച്ചു പറയാൻ ഫോൺ ഇല്ല.സ്വന്തമായി കാറില്ലാത്തതിനാല്‍ ഞാന്‍ വീട്ടിലേയ്ക്ക് ഒരു ടാക്സി അയച്ച് ഗൗരിയെ സെറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ക്ഷമാപണം നടത്തിയാണ് ഞാന്‍ ഗൗരിയെ സെറ്റിലേയ്ക്ക് വിളിച്ചത്. വധുവിന്‍റെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുതന്നെ അവര്‍ സെറ്റില്‍ രാത്രി ഷൂട്ടിങ് കഴിയുന്നതുവരെ ഇരുന്നു.

തുടന്നുള്ള രണ്ടു വർഷം ഞങ്ങളുടെ ജീവിതം ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിലെ ജയ പരാജയങ്ങൾ ഞങ്ങളുടെ ജീവിതത്തിന്‍റെതായി മാറി. അത്രയ്ക്കും സിനിമയുമായി ഞങ്ങൾ അടുത്തുവെന്നും ഷാരൂഖ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button