സൂപ്പര്‍ താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടിയാണ് ചിത്ര. നായികയായും സഹ താരമായും വിലസിയ ചിത്രയെ മലയാളികള്‍ പെട്ടന്ന് മറക്കുകയില്ല. മോഹന്ലാലിനൊപ്പം ‘നാണമാവന്നു മേനി നോവുന്നു…’ എന്ന ഹിറ്റ് ഗാനരംഗത്ത് എത്തിയ ചിത്ര വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും മാറി നില്‍ക്കുകയാണ്. ചിത്രയുടെ കുടുംബ സമേതമുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.
1983 ല്‍ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്. മോഹന്‍ലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്. ചെറുതും വലുതുമായ ഒത്തിരി കഥാപാത്രങ്ങള്‍ പിന്നീടിങ്ങോട്ട് നൂറോളം സിനിമകളില്‍ ചിത്ര ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തി. മോഹന്‍ലാലിനൊപ്പം ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷി. ആകെ ഒരു രംഗം മാത്രമേ ഉള്ളൂവെങ്കിലും ആ പേരും രൂപവും ആരാധകര്‍ ശ്രദ്ധിച്ചു. പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, നാടോടി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും ചിത്രയുണ്ട്.
മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് എന്ന് പറയുന്ന മിക്ക ചിത്രങ്ങളിലും ചിത്രയുണ്ട്. അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി. മമ്മൂട്ടിയ്ക്കും മോഹന്‍ലിനും ഒപ്പം മാത്രമല്ല, സുരേഷ് ഗോപിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ഏകലവ്യന്‍, കമ്മീഷണര്‍, സാദരം, രുദ്രാക്ഷം, പാരലല്‍ കോളേജ് തുടങ്ങിയ ചിത്രങ്ങളിലും ചിത്ര സാന്നിധ്യം അറിയിച്ചു.
മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ സുരിചിതയാണ് ചിത്ര. രജനികാന്ത്, കമല്‍ ഹസന്‍, പ്രഭു, മോഹന്‍, കാര്‍ത്തിക്, ശിവാജി ഗണേശന്‍, പാണ്ഡിരാജന്‍ തുടങ്ങി അന്നത്തെ ഹിറ്റ് നായകന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്. 20 ല്‍ അധികം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് സിനിമയിലും അഭിനയിച്ചു. തുടക്ക കാലത്ത് മൂന്ന് ഹിന്ദി സിനിമകളും ചെയ്തിട്ടുണ്ട്. എല്ലാ നടിമാരെയും പോലെ കല്യാണത്തിന് ശേഷം ചിത്രയും ഇന്റസ്ട്രി വിട്ടു. 2002 ല്‍ പുറത്തിറങ്ങിയ ആഭരണച്ചാര്‍ത്താണ് ഏറ്റവുമൊടുവില്‍ ചെയ്ത ചിത്രം. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ചിത്ര മടങ്ങി വരുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അതും സംഭവിച്ചില്ല
Post Your Comments