എണ്‍പതുകളുടെ കാലഘട്ടങ്ങളില്‍ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ട റഹ്മാന്‍ അന്നത്തെ യുവനിരയിലെ ഒറ്റയാന്‍ താരമായിരുന്നു, എന്നാല്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരുടെ കരിയര്‍ മാറിമറിഞ്ഞതോടെ റഹ്മാന് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി തുടങ്ങി, തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനു കാരണക്കാര്‍ മോഹന്‍ലാലും, മമ്മൂട്ടിയുമല്ലെന്നാണ് റഹ്മാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്. മലയാളത്തില്‍ ആരെങ്കിലും തന്നെ പാരവച്ച് ഒഴിവാക്കിയതാണോ? എന്ന ചോദ്യത്തിനായിരുന്നു റഹ്മാന്‍ മറുപടി നല്‍കിയത്.
റഹ്മാന്റെ വാക്കുകളിലേക്ക്
“അന്ന് അങ്ങനെയൊന്നും നടക്കില്ല, ഉദ്ദേശിക്കുന്നത് മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണെങ്കില്‍ അത് പൂര്‍ണ്ണമായും നിഷേധിക്കുന്നു. ആ കാലഘട്ടങ്ങളില്‍ പാരവയ്പ് ഒന്നും നടക്കില്ല. ഞാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പവും ഒരുപാട് സിനിമകള്‍ ചെയ്തു. എനിക്ക് സിനിമ ഇല്ലാതായതിന്റെ കാരണക്കാരന്‍ ഞാന്‍ മാത്രമാണ്, എല്ലാവരും തമിഴില്‍ പടങ്ങള്‍ ചെയ്തിട്ടുണ്ട്, ഇവിടെ എന്റെ സിനിമകള്‍ ഹിറ്റായി, തമിഴില്‍ സിനിമ എടുക്കുന്ന രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. തമിഴില്‍ അന്ന് ആറു മാസം മുന്‍പ് കാശ് തന്നു ഡേറ്റ് ബ്ലോക്ക് ചെയ്യുമായിരുന്നു.
മലയാളത്തില്‍ ചിത്രീകരണം തുടങ്ങുന്നതിനു ഒരാഴ്ച മുന്‍പാണ് ഡേറ്റ് ഉണ്ടോ എന്ന് ചോദിക്കുക. അങ്ങനെ കുറെ സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ മലയാള സിനിമയുടെ എണ്ണം കുറഞ്ഞു. പിന്നെ അന്നത്തെ സംവിധായകര്‍ പോയി, അവരുടെ സഹാസംവിധയകര്‍ സംവിധായകരായി. അവര്‍ക്ക് എന്നേക്കാള്‍ പുതിയ തലമുറയിലെ ആളുകളുമായിട്ടായിരുന്നു ബന്ധം. അങ്ങനെ എന്റെ പബ്ലിക് റിലേഷന്‍ കുറഞ്ഞതാണ് മലയാള സിനിമയില്‍ നിന്ന് ഔട്ടാകാന്‍ കാരണം.”
Post Your Comments