സമൂഹത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീയ്ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്നു. രാത്രിയില്‍ യാത്ര ചെയ്യേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം ഒരു യാത്രയില്‍ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഗായിക സയനോര പറയുന്നു.
ഒരിക്കല്‍ യൂബറില്‍ യാത്ര ചെയ്യുകയായിരുന്നു. ഓട്ടോയില്‍ കൂട്ടത്തോടെ എത്തിയ പുരുഷന്മാര്‍ തങ്ങളെ തടഞ്ഞു വയ്ക്കുകയും ഡ്രൈവറെ വലിച്ചു പുരത്തെയ്ക്കിടാനും ശ്രമിച്ചു. സംഭവം വലിയ വിഷയമായപ്പോള്‍ ആളുകള്‍ ചോദിച്ചത് ഒരു സ്ത്രീ എന്തിനു രാത്രിയില്‍ യാത്ര ചെയ്യണം എന്നായിരുന്നു. സമൂഹത്തില്‍ സ്ത്രീകളെ സ്ത്രീകള്‍ പോലും പിന്തുണയ്ക്കുന്നില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ തനിക്ക് അനുകൂലമായി സംസാരിക്കാന്‍ സ്ത്രീകള്‍ കുറവായിരുന്നുവെന്നും സയനോര പറയുന്നു.
ഗായികയായി തിളങ്ങിയ സയനോര സംഗീത സംവിധായിക ആകുകയാണ്. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ മൂന്നു പാട്ടുകളാണ് സയനോര ഒരുക്കുന്നത്.
Post Your Comments