ഒരുപാട് ആരാധകരുള്ള താരമായിരുന്നു ബ്രിട്ടീഷ് നടി സാബ്രിന. മാറിട വലിപ്പവും ഒതുങ്ങിയ അരക്കെട്ടും വശ്യ സുന്ദരമായ നോട്ടവും അവരുടെ പ്രത്യേകതയായിരുന്നു . ഒരു ദിവസം ആയിരത്തോളം കത്തുകള്‍ സാബ്രിനയെ തേടി എത്തുമായിരുന്നു. മാറിട വലിപ്പത്തിന്റെ പേരിലാണ് അവര്‍ ആളുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതെങ്കില്‍ അതേ പ്രശ്നം ജീവിതത്തിന്റെ അന്ത്യ നാളുകളില്‍ സാബ്രിനയെ സാരമായി ബാധിച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ മാറിട വലിപ്പം കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവര്‍. കടുത്ത നടുവേദന മൂലം ശസ്ത്രക്രിയയ്ക്ക് വിധേയാകേണ്ടി വരികയും ചെയ്തു. സാബ്രിനയെ മെര്‍ലിന്‍ മണ്ട്രോ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്.
രോഗത്തെ തുടര്‍ന്ന് സിനിമാ ലോകത്ത് നിന്ന് അപ്രത്യക്ഷമായ സാബ്രിന പിന്നീട് വീല്‍ ചെയറിലാണ് ജീവിതം കഴിച്ചുകൂട്ടിയത്, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സാബ്രിനയുടെ അമ്മയായിരുന്നു അവരെ പരിചരിച്ചത്. സാബ്രിന തന്റെ മാറിടം ലണ്ടനില്‍ 100000 യൂറോയ്ക്ക് ഇന്‍ഷുറന്‍സ് ചെയ്തിരുന്നു. കടുത്ത നടുവേദന വന്നതിനെ തുടര്‍ന്ന്‍ വീര്യമുള്ള വേദന സംഹാരികള്‍ കഴിച്ച ഇവര്‍ മയക്കുമരുന്നിന് അടിമപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയുള്ള സ്ഥലത്ത് എയര്‍ കണ്ടീഷന്‍ ഇല്ലാതെ ജീവിച്ച സാബ്രിന എണ്‍പതാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞു.
Post Your Comments