ഒട്ടേറെ സിനിമകള്‍ക്ക് ചിത്രീകരണ ലൊക്കേഷനായ ചെന്നൈയിലെ ബിന്നി മിൽസ് എന്ന ആ പഴയ കെട്ടിടം പൊളിച്ചു മാറ്റി. ചെന്നൈ ഹൈകോർട്ടിനു എതിരായുള്ള അർമേനിയൻ സ്ട്രീറ്റിലെ ഹെറിറ്റേജ് ബിൽഡിങ് ആയ ബിന്നി മിൽസിനു 200 വർഷത്തിലേറെ പഴക്കമാണുള്ളത്. വിക്രം വേദ ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളുടെയും സ്ഥിരം കേന്ദ്രമായിരുന്നു ബെന്നി മിൽസ് . നാടോടി കാറ്റിലെ ദാസനും വിജയനും കുപ്രസിദ്ധ കൊലയാളി പവനായിയോട് ഏറ്റുമുട്ടുന്നതും ഇവിടെ വച്ചാണ്. സൂര്യയുടെ താനാ സേർന്ത കൂട്ടം,വിജയ് ചിത്രം മെർസൽ എന്നി ചിത്രങ്ങളും അടുത്തിടെ ഇവിടെ ഷൂട്ട് ചെയ്തിരുന്നു.
Post Your Comments