കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന് മറ്റുള്ള നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. ‘സംഘമിത്ര’ എന്ന ബിഗ്ബജറ്റ് ചിത്രം ഒഴിവാക്കിയതിനു പിന്നാലെ ഒട്ടേറെ വമ്പന്‍ പ്രോജക്റ്റുകളില്‍ നിന്ന് ശ്രുതി പിന്മാറിയതായി സൂചന. ഒരേ സമയം ഒന്നിലേറെ സിനികള്‍ ചെയ്യാന്‍ ഇനിയില്ല എന്ന നിലപാടിലാണ് ശ്രുതി, അതിനാല്‍ മിക്ക പ്രോജക്റ്റുകളും താരം ഉപേക്ഷിക്കുകയാണ്. കമലിനൊപ്പം ‘സഭാഷ് നായിഡു’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശ്രുതി അത് പൂര്‍ത്തിയാക്കിയ ശേഷം ‘യാറ’ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കും, ഇതിനിടയില്‍ മറ്റൊരു ചിത്രം ഏറ്റെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ശ്രുതി ഹാസന്.
Post Your Comments