CinemaGeneralMollywoodNEWSWOODs

അഡ്വ. ലൂയിസ് പോത്തന്‍ ആകേണ്ടിയിരുന്നത് രണ്‍ജി പണിക്കര്‍

 
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു പുതിയ നിയമം. എ കെ സാജന്‍ ഒരുക്കിയ ഈ ചിത്രത്തില്‍ അഡ്വ. ലൂയിസ് പോത്തന്‍ ആകേണ്ടിയിരുന്നത് നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ ആയിരുന്നു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും പൂര്‍ത്തിയാക്കിയ സാജന്‍ ഈ വേഷം അവതരിപ്പിക്കുന്നതിനായി രണ്‍ജി പണിക്കരെ സമീപിച്ചിരുന്നു. എന്നാല്‍ കഥ മുഴുവന്‍ കേട്ട രണ്‍ജി ഈ കഥാപാത്രം ആകാന്‍ ഏറ്റവും അനുയോജ്യന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹത്തെ സമീപിക്കാന്‍ സാജനോട് പറയുകയുമായിരുന്നു.
 
നായകന്‍ മാറിയതോടെ ചിത്രത്തിലെ നായികയെയും മാറ്റേണ്ടി വന്നു. കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ മുത്തുമണിയെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് തെന്നിന്ത്യയില്‍ തന്നെ താരമൂല്യമേറെയുള്ള നയന്‍താരയെ നായികയാക്കി. അഡ്വ. ലൂയിസ് പോത്തന്റെയും വാസുകിയുടെയും ജീവിതം മമ്മൂട്ടിയും നയന്‍താരയും മികച്ചതാക്കി.

shortlink

Related Articles

Post Your Comments


Back to top button