സെല്‍ഫി വൈറലായി, നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം

 

താരങ്ങളുടെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. എന്നാല്‍ സദാചാര സൈബര്‍ ആങ്ങളമാര്‍ നടിമാര്‍ക്ക് ഉപദേശവുമായി എത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്ത വിമര്‍ശനം നേരിടുകയാണ് നടി ഫാത്തിമ സന ഷെയ്‍ഖ്.

ആമീര്‍ ഖാന്‍ നായകനായി എത്തിയ് ദംഗല്‍ എന്ന ഒറ്റച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സന. കഴിഞ്ഞ ദിവസം സന ഒരു സലഫി പോസ്റ്റ് ചെയ്തിരുന്നു. ആ ഒരു സെല്‍ഫിയുടെ പേരില്‍ ഫാത്തിമ സന ഷെയ്‍ക്കുനേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്. സാരിയുടുത്ത് വയറിന്റെ ഒരു വശം കാണിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്‍തതാണ് താരത്തിനു വിനയായിരിക്കുന്നത്. ഷെയിംലെസ് സെല്‍ഫി എന്ന അടിക്കുറിപ്പോടെയാണ് ഫാത്തിമ സന ഷെയ്‍ക്ക് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

നാണമില്ലാത്തവള്‍ എന്നാണ് കുറേപ്പേര്‍ കമന്റിട്ടിരിക്കുന്നത്. ചിലര്‍ ഫാത്തിമയുടെ സൗന്ദര്യത്തെ പുകഴ്ത്താനും മടിച്ചില്ല. റംസാന്‍ കാലത്ത് ബിക്കിനിയിട്ട ഫോട്ടോ പോസ്റ്റ് ചെയ്‍തതിന് നേരത്തെ ട്രോളര്‍മാര്‍ ഫാത്തിമയ്‍ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

Share
Leave a Comment